
കാസർകോട് പ്രസ്ക്ലബിൻ്റെ കെ.എം അഹ്മദ് അനുസ്മരണവും മാധ്യമ അവാർഡ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. മികച്ച റൂറല്‍ റിപ്പോര്‍ട്ടിംങിന് പ്രസ്ക്ലബ് ഏർപ്പെടുത്തിയ കെ.എം അഹ്മദ് സ്മാരക അവാർഡിന് അർഹനായ മാതൃഭൂമി കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എ.കെ ശ്രീജിത്തിന് കൈമാറി. പ്രസ് ക്ലബ് പ്രസിഡന്റ് സിജു കണ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് ടി.എ ഷാഫി അനുസ്മരണ പ്രഭാഷണം നടത്തി. മുജീബ് അഹ്മദ്, കെ.വി പത്മേഷ്, മുഹമ്മദ് ഹാഷിം എന്നിവര്‍ സംസാരിച്ചു. അവാർഡ് ജേതാവ് എ.കെ ശ്രീജിത്ത് മറുപടി പ്രസംഗം നടത്തി. സെക്രട്ടറി പ്രദീപ് നാരായണന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുള്ളകുഞ്ഞി ഉദുമ നന്ദി പറഞ്ഞു.

