Trending News


കാസര്‍കോട് സൂര്യാഘാതമേറ്റ് ഒരാള്‍ മരണപെട്ടതിന് പിന്നാലെ ഇന്ന് സംസ്ഥാനത്ത് മുന്നുപേർക്കുകൂടി സൂര്യാതപമേറ്റു. പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് മൂന്ന് പേർക്കുകൂടി സൂര്യാതപമേറ്റത്. കോഴിക്കോട് ആനയാംകുന്നിൽ സുരേഷിന് പൊള്ളലേറ്റു. വാഴത്തോട്ടത്തിൽ പോയി മടങ്ങുമ്പോഴാണ് കഴുത്തിൽ സൂര്യാതപമേറ്റത്. മലപ്പുറം തിരൂരങ്ങാടി ചെറുമുക്കിൽ ഹുസൈൻ എന്ന 44 കാരനാണ് പൊള്ളലേറ്റത്. ഉച്ചക്ക് 12 മണിയോടെ വീടിൻ്റെ ടെറസിൽ ജോലി ചെയ്യുന്നതിനിടെയാണ് ഹുസൈന് വലത് കയ്യിലും കഴുത്തിലും സൂര്യാതാപമേറ്റത്. പത്തനംതിട്ട കോന്നിയിൽ ഗ്രാമപഞ്ചായത്ത് അംഗം കെ.ജി ഉദയനാണ് സൂര്യാതപമേറ്റത്. സംസ്ഥാനത്ത് ചൂട് കൂടുകയാണ്. പകൽ 11 മണിക്കും വൈകിട്ട് മൂന്നുമണിക്കും ഇടയിൽ നേരിട്ട് സൂര്യ കിരണം എല്കുന്നതിൽ നിന്നും ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന ജാഗ്രതാ നിർദേശം നിലനിൽക്കുകയാണ്. ജോലി സമയത്തും കാർമീകരണം നടത്തണമെന്നും നിർദേശമുണ്ട്. പകൽ സമയത്തുള്ള ജോലിയിലാണ് ക്രമീകരണം ആവശ്യം. കാസർകോട് കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് 90 വയസുകാരൻ കുഞ്ഞിക്കണ്ണനാണ് മരിച്ചത്. വീടിന് സമീപത്തുവെച്ചാണ് കുഞ്ഞിക്കണ്ണന് സൂര്യാഘാതമേറ്റത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് കൂടുതൽ ആളുകൾക്ക് സൂര്യാഘാതമേറ്റ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Also Read

Sorry, there was a YouTube error.