Categories
വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ പദ്ധതി കണക്ഷൻ വിഛേദിച്ചു; മുളിയാറിലെ ജലക്ഷാമത്തിന് നടപടി വേണം – മുസ്ലിം ലീഗ്
Trending News


ബോവിക്കാനം: മുളിയാർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ പൊതുജനങ്ങൾ അനുഭവിക്കുന്ന ശുദ്ധ ജലക്ഷാമം പരിഹരിക്കാൻ അടിയന്തിരനടപടികൾ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് നേതൃയോഗം ആവശ്യപെട്ടു. ഗ്രാമപഞ്ചായത്ത് പണം അടക്കാത്ത കാരണം പറഞ്ഞ് നിരവധി പ്രദേശങ്ങളിലേക്കുള്ള കേരള വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ പദ്ധതി കണക്ഷൻ വിഛേദിച്ച നടപടിയിൽ യോഗം പ്രതിഷേധിച്ചു. പ്രസിഡണ്ട് ബി.എം.അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. കെ.ബി.മുഹമ്മദ് കുഞ്ഞി,എം.കെ. അബ്ദുൾ റഹിമാൻ ഹാജി, ഖാലിദ് ബെള്ളിപ്പാടി, മാർക്ക് മുഹമ്മദ്, ഷെരീഫ് കൊടവഞ്ചി, പൈക്കം ഹനീഫ, ബി.എം. അഷ്റഫ്,ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ബി.കെ.ഹംസ സംബന്ധിച്ചു.
Also Read

Sorry, there was a YouTube error.