സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് ഏർപെടുത്താൽ സർക്കാർ; വൈകിട്ട് 6നും രാത്രി 12നും ഇടയിൽ അരമണിക്കൂർ വരെയാണ് ലോഡ് ഷെഡ്ഡിങിന് തീരുമാനം; അനുമതി നൽകി സർക്കാർ; കൂടുതൽ അറിയാം..

  • Post category:local news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് ഏർപെടുത്താൽ സർക്കാർ; വൈകിട്ട് 6നും രാത്രി 12നും ഇടയിൽ അരമണിക്കൂർ വരെയാണ് ലോഡ് ഷെഡ്ഡിങിന് തീരുമാനം; അനുമതി നൽകി സർക്കാർ; കൂടുതൽ അറിയാം..

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് നടപ്പിലാക്കാൻ തീരുമാനം കൈകൊണ്ട് സർക്കാർ. വൈകിട്ട് 6നും രാത്രി 12നും ഇടയിൽ അരമണിക്കൂർ വരെയാണ് ലോഡ് ഷെഡ്ഡിങിന് തീരുമാനമായിരിക്കുന്നത്. കെഎസ്ഇബി ഉന്നത തല യോ​ഗത്തിലാണ് തീരുമാനം. പീക്ക് അവറിൽ വാഹന ചാർജ്ജിംഗ് പാടില്ലെന്നും എസി താപ നില 24 നും 26 നും ഇടക്ക് ക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ട്. വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വർദ്ധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ വളർച്ചാ നിരക്ക് പരിശോധിച്ചാൽ പ്രതിവർഷം ഉണ്ടാകുന്ന ശരാശരി വർദ്ധനയെക്കൾ വളരെക്കൂടുതലാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. വൈകിട്ട് 6 മണിക്കുശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗും എസിയുടെ ഉപയോഗവും പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലുണ്ടായ പാചകവാതക ക്ഷാമത്തെത്തുടർന്ന് ജനങ്ങൾ ഇൻഡക്ഷൻ പാചകത്തെ അധികമായി ആശ്രയിച്ചതുമാണ് വൈദ്യുതി ആവശ്യകത കുത്തനെ കൂടാൻ കാരണമായത് എന്നാണ് മനസ്സിലാകുന്നതെന്ന് ഉന്നത തലയോഗത്തിൽ വിലയിരുത്തലുണ്ടായി.

0Shares