അത്ഭുത നിമിഷത്തിൻ്റെ ഓര്‍മ്മയില്‍ അഗ്വേറോയുടെ പ്രതിമ; ലോക കായിക ആസ്വാദകരെ സാക്ഷിയാക്കി അനാച്ഛാദനം ചെയ്തു

You are currently viewing അത്ഭുത നിമിഷത്തിൻ്റെ ഓര്‍മ്മയില്‍ അഗ്വേറോയുടെ പ്രതിമ; ലോക കായിക ആസ്വാദകരെ സാക്ഷിയാക്കി  അനാച്ഛാദനം ചെയ്തു

സിറ്റി ആദ്യ പ്രീമിയര്‍ ലീഗ് കിരീടം നേടിയ അഗ്വേറോയുടെ ഗോളിൻ്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി മാഞ്ചസ്റ്റര്‍ സിറ്റി ഇത്തിഹാദ് സ്റ്റേഡിയത്തിന് പുറത്ത് സെര്‍ജിയോ അഗ്വേറോയുടെ ഒരു പ്രതിമ അനാച്ഛാദനം ചെയ്തു.

ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്സിനെതിരെ 3-2ന് വിജയിച്ച മത്സരത്തില്‍ ഇഞ്ച്വറി ടൈമില്‍ അഗ്വേറോ നേടിയ ഗോളിൻ്റെ ഓര്‍മ്മയില്‍ ആണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. 44 വര്‍ഷത്തിനിടെ സിറ്റിയുടെ ആദ്യ ലീഗ് കിരീടം ആയിരുന്നു ആ ഗോള്‍ അന്ന് ഉറപ്പിച്ചത്.

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഒരു ദശാബ്ദത്തിലേറെയായി കളിച്ച അഗ്വേറോ 390 മത്സരങ്ങളില്‍ നിന്ന് 260 ഗോളുകള്‍ നേടി അവരുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററായാണ് ക്ലബ് വിട്ടത്. മാഞ്ചസ്റ്ററിലെ എൻ്റെ ഫുട്ബോള്‍ കരിയറിനുള്ള അംഗീകാരമായി ഈ പ്രതിമ നിര്‍മ്മിച്ചതിന് ക്ലബ്ബിനോട് ഞാന്‍ വളരെ നന്ദിയുള്ളവനാണ് എന്നും ഇത് വളരെ സവിശേഷമായ നിമിഷമാണ് എന്നും അഗ്വേറോ പറഞ്ഞു.

0Shares