സുപ്രഭാതം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടർ യു.എച്ച് സിദ്ദിഖ് അന്തരിച്ചു; കാസര്‍കോടേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ കുഴഞ്ഞുവീഴുകയായിരുന്നു

You are currently viewing സുപ്രഭാതം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടർ യു.എച്ച് സിദ്ദിഖ് അന്തരിച്ചു; കാസര്‍കോടേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ കുഴഞ്ഞുവീഴുകയായിരുന്നു

കാഞ്ഞങ്ങാട് / കോഴിക്കോട്: സ്‌പോര്‍ട്‌സ് ലേഖകനും സുപ്രഭാതം ദിനപത്രം കോഴിക്കോട് യൂണിറ്റിലെ സീനിയര്‍ റിപ്പോര്‍ട്ടറുമായ യു.എച്ച് സിദ്ദിഖ്(42) അന്തരിച്ചു. കെ.യു.ഡബ്ല്യൂ.ജെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാസര്‍കോടേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയാണ്. കെ.​യു​.ഡ​ബ്ല്യു​.ജെ സം​സ്ഥാ​ന സ​മി​തി അം​ഗ​മാ​ണ്. തേജസ്, മംഗളം എന്നിവിടങ്ങളിലും റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കായികമേഖലയിലെ റിപ്പോര്‍ട്ടിങ്ങിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഇനിയും ഏറെ ഉയരങ്ങള്‍ കീഴടക്കേണ്ടിയിരുന്ന കഠിനാധ്വാനിയും ഈര്‍ജ്ജസ്വലനുമായ മാധ്യമ പ്രവര്‍ത്തകനായിരുന്നു. കായിക വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുപരി മിടുക്കരായ കുട്ടികളെ പ്രോത്സാഹിപ്പിക്കാനും അവരെ മുന്‍നിരയിലേക്ക് എത്തിക്കാനും ഈ യുവമാധ്യമ പ്രവര്‍ത്തകന്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ സമൂഹത്തിൻ്റെ വിവിധ കോണിലുള്ളവർ അനുശോചനം രേഖപ്പെടുത്തി.

0Shares