എന്മകജെയുടെ ഡി.കെ വിജയക്കൊടി പാറിച്ചു; ബി.ജെ.പി- ഇടത് കോട്ട തകർത്തതോടെ സംസ്ഥാനം ഉറ്റുനോക്കുന്ന നേതാവായി സോമശേഖര; വോട്ടെണ്ണൽ നടപടി ക്രമത്തിൽ പരാതി; റീകൗണ്ടിംഗി ഞായറാഴ്ച്ച രാവിലെ; കൂടുതൽ അറിയാം..

You are currently viewing എന്മകജെയുടെ ഡി.കെ വിജയക്കൊടി പാറിച്ചു; ബി.ജെ.പി- ഇടത് കോട്ട തകർത്തതോടെ സംസ്ഥാനം ഉറ്റുനോക്കുന്ന നേതാവായി സോമശേഖര; വോട്ടെണ്ണൽ നടപടി ക്രമത്തിൽ പരാതി; റീകൗണ്ടിംഗി ഞായറാഴ്ച്ച രാവിലെ; കൂടുതൽ അറിയാം..

കാസറഗോഡ്: കാസറഗോഡ് ജില്ലാപഞ്ചായത്ത് ഭരണം നിലർത്തി ഇടത് മുന്നണി നേട്ടം കൊയ്‌തപ്പോൾ ബി.ജെ.പിയുടെ തന്ത്രങ്ങളും ഇടതുമുന്നണിയുടെ പോരാട്ടവും തടഞ്ഞു നിർത്തി പുത്തിഗെ ഡിവിഷൻ സ്വന്തമാക്കിയ ആവേശത്തിലാണ് യുഡിഎഫ് പ്രവർത്തകർ. ഇരു മുന്നണികളുടെയും തന്ത്രങ്ങൾ പൊളിച്ച് ഡിവിഷൻ സ്വന്തമാക്കിയ കോൺഗ്രസ് നേതാവിനേയും സംസ്ഥാനം ഉറ്റുനോക്കുന്നു. എന്മകജെയുടെ ഡി.കെ എന്നറിയപ്പെടുന്ന സോമശേഖര ഷേണിയാണ് യുഡിഎഫിന് വിജയം സമ്മാനിച്ച ആ കോൺഗ്രസ് നേതാവ്. ഫാസിസത്തെ തുരത്താൻ കർണ്ണാടകയിൽ ഡി.കെ ശിവകുമാർ എങ്ങനെയാണോ പോരാട്ടം നടത്തുന്നത് അതെ രീതിയാണ് എന്മകജെയിൽ സോമശേഖര ഷേണിയും നടത്തയിരുന്നത്. അതിനാൽ തന്നെ എന്മകജെയുടെ ഡി.കെ ആയി സോമശേഖര വളർന്നു. പുത്തിഗെ ഡിവിഷനിലേക്കുള്ള സോമശേഖരയുടെ കടന്നുവരവ് ബിജെപിക്കും ഇടത് മുന്നണിക്കും ഒരുപോലെ ഭീഷണിയായിരുന്നു.

എൻമകജെ ഗ്രാമ പഞ്ചായത്ത് അധ്യക്ഷനായിരുന്ന സോമശേഖര, പുത്തിഗെ ഡിവിഷനിലൂടെ ജില്ലാ പഞ്ചായത്തിലേക്കും എത്തുന്നത് കോൺഗ്രസ്- ലീഗ് പ്രവർത്തകർക്ക് വലിയ ആവേശമനു നൽകുന്നത്.
പ്രചാരണ ഘട്ടങ്ങളിൽ വലിയ ജനപിന്തുണ സ്വന്തമാക്കിയ സോമശേഖര ആദ്യം തന്നെ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയത്. പുത്തിഗെ ഡിവിഷൻ സ്വാന്തമാക്കുക മാത്രമായിരുന്നില്ല തന്ത്രശാലിയായ സോമശേഖരയുടെ ലക്ഷ്യം. ഡിവിഷൻ സ്വന്തമാകുന്നതോടപ്പം പുത്തിഗെ ഗ്രാമ പഞ്ചായത്ത് ഭരണവും ഉറപ്പിക്കാനും ഈ കോൺഗ്രസ് നേതാവ് കരുക്കൾ നീക്കി.

വിധി നിർണ്ണയത്തിലൂടെ അത് തെളിയിച്ചതോടെ സംസ്ഥാനതലത്തിലും ഈ കോൺഗ്രസ് നേതാവ് കരുത്ത് കാട്ടി. ചരിത്ര വിജയമായാണ് യുഡിഎഫ് പ്രവർത്തകർ പുത്തിഗെയിലെ വിജയത്തെ കണക്കാക്കുന്നത്. എന്നാൽ വോട്ടെണ്ണൽ നടപടി ക്രമത്തിൽ പരാതി ഉയർന്നതിനാൽ പുത്തിഗെ, ബേക്കൽ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ റീകൗണ്ടിംഗിന് കളമരുങ്ങി. ഡിസംബർ 14 ന് രാവിലെ 8 മണി മുതൽ അതേ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തന്നെ റീ കൗണ്ടിങ്‌ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് വരണാധികാരികൂടിയായ ജില്ലാ കലക്ടർ അറിയിച്ചു. ജില്ലാ കല്ലെക്ടറുടെ ഉത്തരവ് വന്നതോടെ റീ കൗണ്ടിങിനായുള്ള കാത്തിരിപ്പിലാണ് മുന്നണികൾ.

0Shares