റീക്കൗണ്ടിംഗ് പൂർത്തിയായി; പുത്തിഗെ, ബേക്കൽ ഡിവിഷനുകളിൽ വിജയ ഫലത്തിൽ മാറ്റമില്ല; കാസറഗോഡ് ജില്ലാ പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് നിലനിർത്തി; വോട്ട് നിലയും മറ്റു വിവരങ്ങളും; കൂടുതൽ അറിയാം..

You are currently viewing റീക്കൗണ്ടിംഗ് പൂർത്തിയായി; പുത്തിഗെ, ബേക്കൽ ഡിവിഷനുകളിൽ വിജയ ഫലത്തിൽ മാറ്റമില്ല; കാസറഗോഡ് ജില്ലാ പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് നിലനിർത്തി; വോട്ട് നിലയും മറ്റു വിവരങ്ങളും; കൂടുതൽ അറിയാം..

കാസറഗോഡ്: കാസറഗോഡ് ജില്ലാ പഞ്ചായത്ത് പുത്തിഗെ, ബേക്കൽ ഡിവിഷനുകളിൽ നടത്തിയ റീക്കൗണ്ടിംഗ് പൂർത്തിയായി. വിജയ ഫലത്തിൽ മാറ്റമില്ല എന്നാണ് തെരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചത്. പരാതിയെ തുടർന്നാണ് റീക്കൗണ്ടിംഗ് നടത്താൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ പഞ്ചായത്ത് വരണാധികാരിയുമായ ജില്ലാ കളക്ടർ ഉത്തരവിട്ടത്. ഡിസംബർ 14 ഞായറാഴ്ച്ച രാവിലെ 8 മണിക്ക് അതാത് കൗണ്ടിംഗ് സെന്ററുകളിൽ നടത്തിയ വോട്ടെണ്ണൽ സമാധാനപരമായി പൂർത്തിയായി. പുത്തിഗെ ഡിവിഷനിൽ യു.ഡി.എഫിലെ സോമശേഖര ജെ.എസ് വിജയിച്ചതായി അറിയിച്ചു. ബേക്കൽ ഡിവിഷനിൽ എൽ.ഡി.എഫിലെ ടി.വി രാധിക വിജയിച്ചു. വിജയം ഉറപ്പിച്ചതോടെ കളക്ടറേറ്റിലെത്തിയ ജില്ലാ കളക്ടർ ഇരുവർക്കും വിജയ പ്രഖ്യാപന സർട്ടിഫിക്കറ്റ് കൈമാറി.

പുത്തിഗെ ഡിവിഷനിൽ വിജയിച്ച യു.ഡി.എഫിലെ സോമശേഖര ജെ.എസ് ജില്ലാ കളക്ടറിൽ നിന്ന് വിജയ പ്രഖ്യാപന സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു
ബേക്കൽ ഡിവിഷനിൽ വിജയിച്ച എൽ.ഡി.എഫിലെ ടി.വി രാധിക ജില്ലാ കളക്ടറിൽ നിന്ന് വിജയപ്രഖ്യാപന സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു

പുത്തിഗെ ഡിവിഷനിൽ യു.ഡി.എഫിലെ സോമശേഖര ജെ.എസ് 15,677 വോട്ട് നേടിയപ്പോൾ എതിർ സ്ഥാനാർഥി മണികണ്ട റൈ 15,259 വോട്ട് നേടി. 418 വോട്ടിൻ്റെ ലേഡിലാണ് യു.ഡി.എഫ് വിജയിച്ചിരിക്കുന്നത്. ബേക്കൽ ഡിവിഷനിൽ എൽ.ഡി.എഫിലെ ടി.വി രാധിക 17,298 വോട്ട് നേടിയപ്പോൾ എതിർസ്ഥാനാർഥി ഷാഹിദ റഷീദ് കുണിയ 17,031 വോട്ട് നേടി. 267 വോട്ടിൻ്റെ ലീഡാണ് എൽ.ഡി.എഫ് വിജയം ഉറപ്പിച്ചത്. റീ കൗണ്ടിംഗ് പൂർത്തിയായതോടെ ആകാംഷക്ക് വിരാമമായി. കാസറഗോഡ് ജില്ലാ പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് നിലനിർത്തി. എൽ.ഡി.എഫിന് 9 സീറ്റും യു.ഡി.എഫിന് 8 സീറ്റും ബി.ജെ.പിക്ക് ഒരു സീറ്റും ഉറപ്പിച്ചാണ് ജില്ലാ പഞ്ചായത്തിലേക്കുള്ള വോട്ടെണ്ണൽ പൂർത്തിയാക്കിയത്.

0Shares