തദ്ദേശ തെരഞ്ഞെടുപ്പ് വിധി നിർണ്ണയത്തിൽ മുസ്ലിം ലീഗിന് ഇരട്ടി മധുരം; മത്സരിച്ച മുതിർന്ന ലീഗ് താക്കളെല്ലാം വിജയിച്ചു; വനിതാ ലീഗ് നേതാക്കൾക്കും വിജയം; കൂടുതൽ അറിയാം..

You are currently viewing തദ്ദേശ തെരഞ്ഞെടുപ്പ് വിധി നിർണ്ണയത്തിൽ മുസ്ലിം ലീഗിന് ഇരട്ടി മധുരം; മത്സരിച്ച മുതിർന്ന ലീഗ് താക്കളെല്ലാം വിജയിച്ചു; വനിതാ ലീഗ് നേതാക്കൾക്കും വിജയം; കൂടുതൽ അറിയാം..

കാസറഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പൂർത്തിയായതോടെ കാസർഗോഡ് ജില്ലയിൽ മുസ്ലിം ലീഗിന് വലിയ ആശ്വാസം പകരുന്ന റിസൾട്ടാണ് പുറത്തുവന്നത്. റിപോർട്ടുകൾ പ്രകാരം മത്സരിച്ച മുതിർന്ന മുസ്ലിം ലീഗ് വനിതാ ലീഗ് നേതാക്കളെല്ലാം വിജയിച്ചു എന്നതാണ് ലീഗിന് ആശ്വാസം പകരുന്നത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ യൂത്ത് ലീഗിന് പ്രാധാന്യം നൽകി ലീഗ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതും ലീഗിന് ഗുണം ചെയ്തു. മുതിർന്ന നേതാക്കളെ പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ മത്സരിപ്പിച്ചായിരുന്നു ലീഗ് കറുത്ത കാട്ടിയത്. മുസ്ലിം ലീഗ് നേതാക്കളായ അസീസ് മരിക്കെ, അബ്ദുല്ല കുഞ്ഞി ചെർക്കള, മാഹിൻ കേളോട്ട്, കെ.ബി മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് കർള, സൈഫുള്ള തങ്ങൾ, വി.പി അബ്ദുൽ ഖാദർ, എ.കെ ആരിഫ്, എം.പി ഖാലിദ് അടക്കമുള്ള നേതാക്കളും ഷാഹിന സലിം, ഇർഫാനെ ഇക്ബാൽ, അനീസ മൻസൂർ മല്ലം അടക്കമുള്ള വനിതാ ലീഗ് നേതാക്കളും വിജയക്കൊടി പാറിച്ചു. ബി.ജെ.പി ഉറ്റുനോക്കിയ മുളിയാറിലെ നാലാം വാർഡ് മല്ലയിൽ നിന്നും അനീസ മൻസൂർ മല്ലം വിജയിച്ചത് ലീഗിന് നേട്ടമായി. മംഗൽപാടി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്നും ഗോൾഡൻ റഹ്മാൻ വിജയിച്ചതും, ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച പി.ബി ഷഫീഖ്, അസീസ് കളത്തുർ അടക്കമുള്ള യുവ നേതാക്കൾ വിജയിച്ചതും ലീഗിന് ഇരട്ടി മധുരം പകരുന്നതായി.

0Shares