
കാസർകോട്: കാസർകോടിനെ ഞെട്ടിച്ച പൂച്ചകട്ടെ ഗഫൂർ ഹാജിയുടെ കൊലപാതകത്തിൽ പിടിയിലായ പ്രതികളുടെ കൈവശമുള്ള സ്വർണ്ണം കണ്ടുകെട്ടാൻ പോലീസ് ശ്രമം ഊർജ്ജിതമാക്കി. 596 പവൻ സ്വർണ്ണം പ്രതികൾ കൈക്കലാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പോലീസിന് ഇതുവരെ ചെറിയ അളവിൽ സ്വർണ്ണം മാത്രമാണ് കണ്ടെത്താനായത്. അത് കാസർകോട്ടെ ജ്വല്ലറിയിൽ വിറ്റ സ്വർണ്ണം മാത്രമാണ്. ബാക്കിയുള്ള സ്വർണ്ണം എവിടെ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. എന്നാൽ ഈ സംഭവത്തോടെ വെട്ടിലായിരിക്കുന്നത് കാസർകോട്ടെ സവർണ്ണ വ്യാപാരികളാണ്. ജനങ്ങൾക്കിടയിൽ പരിഹാസ്യരായതും സംശയ നിഴലിലായതും കാസർകോട്ടെ മുഴുവൻ സ്വർണ്ണ വ്യാപാരികളുമാണെന്ന് കാസർകോട് പ്രസ് ക്ലബ്ബിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മാർച്ചൻ്റ് അസോസിയേഷൻ ഭാരവാഹികളും ചേർന്നാണ് പത്ര സമ്മേളനത്തിൽ കാര്യങ്ങൾ വിശതീകരിച്ചത്. അവർ പറയുന്നത് ഇങ്ങനെ: ജില്ലയിൽ നടക്കുന്നതും അല്ലാത്തതുമായ മോഷണങ്ങളിൽ സ്വർണ്ണം തൊണ്ടിമുതൽ ആയാൽ പോലീസ് എത്തുന്നത് സ്വർണ്ണ കടകളിലേക്കാണ്. പോലീസുമായി പൂർണ്ണമായും സഹകരിക്കുന്ന സ്വർണ്ണ വ്യാപാരികളാണ് കാസർകേടുള്ളത്. അത് പോലീസിനും അറിയാം. എന്നാൽ ഞങ്ങളുടെ പ്രതിസന്ധികൾ അവർക്ക് അറിയണം എന്നില്ല. കടകളിൽ നിന്നും തൊണ്ടിമുതൽ എന്ന പേരിൽ പോലീസ് പിടിച്ചെടുക്കുന്ന സ്വർണ്ണം പിന്നീട് ഒരിക്കലും വ്യാപാരികൾക്ക് തിരിച്ചുകിട്ടാറില്ല. അതിലാണ് ഞങ്ങളുടെ പ്രയാസവും നഷ്ടവും. മോഷണ സ്വർണ്ണം ഞങ്ങൾ എടുക്കാറില്ല. എന്നാൽ സ്വർണ്ണം മാറ്റിയെടുക്കുന്നവരിൽ നിന്നും പഴെയ സ്വർണ്ണം എടുക്കാറുണ്ട്. വിൽപനക്കായി സ്വർണ്ണം കൊണ്ടുവരുന്നവർ വളരെ കുറവാണ്. അങ്ങനെയുള്ളവരോട് ഞങ്ങൾ കാര്യങ്ങൾ തിരക്കും. അല്ലങ്കിൽ മുൻ പരിചയമുള്ളവരിൽ നിന്നും മാത്രമാണ് സ്വർണ്ണം സ്വീകരിക്കാർ. അതും പണം പൂർണ്ണമായും ബാങ്ക് വഴിയാണ് ഇടപാട് നടത്തുന്നതും. പതിനായിരം രൂപയിൽ മുകളിലുള്ള തുക മുഴുവനായും ചെക്ക് വഴിയാണ് നൽകുന്നത്. അതിനാൽ ഇടപാട് സുതാര്യവുമാണ്. സ്ഥാപനങ്ങളിൽ എത്തുന്ന എല്ലാവരെയും സംശയിക്കുന്നത് ശരിയല്ല. അവർ നൽകുന്നത് മോഷണ സ്വർണ്ണമാണോ എന്ന് അവരോട് എങ്ങനെ ചോദിക്കും അത് സാധ്യമല്ല. അതിനാൽ സംശയമുള്ളവരെ മാത്രമാണ് ചോദ്യം ചെയ്യാറുള്ളത്. ഇത്തരം ഘട്ടങ്ങളിൽ മോഷണ സ്വർണ്ണം എന്നത് ഞങ്ങൾ അറിയുന്നത് പോലും പോലീസ് എത്തുമ്പോഴാണ്. അത് മാസങ്ങളോട് അതോ വർഷങ്ങളോ കഴിഞ്ഞാകും അറിയുന്നത്. ആസമയം വാങ്ങിയ സ്വർണ്ണം എങ്ങനെ തിരിച്ചുനൽകാൻ സാദിക്കും. കടകളിൽ എത്തുന്ന പഴയ സ്വർണ്ണം അന്നേ ദിവസം തന്നെ ഉരുക്കി പുതിയ സ്വർണ്ണാഭരണം പണിയാൻ തുടങ്ങും അതിനാൽ തന്നെ തൊണ്ടിമുതൽ എന്ന പേരിൽ ചോദിക്കുന്ന സ്വർണ്ണം നൽകാൻ കട ഉടമകൾക്ക് സാധിക്കാറില്ല. അതിന് പകരം പോലീസ് കൊണ്ടുപോകുന്നത് പുതിയ സ്വർണ്ണമാണ്. അത് ഒരിക്കലും തിരിച്ചുകിട്ടാറില്ലന്നും നഷ്ടം ജ്വല്ലറി ഉടമകൾക്കാണെന്നും വ്യാപാരികൾ പറഞ്ഞു. കേരളത്തിലെ പോലീസ് വളരെ നല്ലനിലയിലാണ് പെരുമാറുന്നത്. എന്നാൽ കർണ്ണാടക പോലീസ് വലിയ ബുദ്ദിമുട്ടുണ്ടാക്കുന്നു. പലപ്പോഴും അവർ വരുന്നത് കേരള പോലീസിനെ അറിയിക്കാതെയാണ്. മോഷ്ട്ടാക്കൾ പറയുന്നതാണ് ചില പോലീസുകാർക്ക് വേദവാക്ക്യം. കള്ളൻ വിറ്റത് 3 പവൻ ആയിരിക്കാം എന്നാൽ പോലീസ് FIRൽ ഏകദേശം, സുമാർ 5 പവൻ എന്ന എഴുതിയാൽ ഞങ്ങളിൽ നിന്നും 5 പവൻ തന്നെ പിടിച്ചെടുക്കും. ഈ സാഹചര്യത്തിലും നഷ്ട്ടം ഞങ്ങൾക്കാണെന്നും വ്യാപാരികൾ പറഞ്ഞു. കാസർക്കോട് പഴയ സ്വർണ്ണം എടുക്കുന്ന സമാന്തര ലോബി പ്രവർത്തിക്കുന്നുണ്ട്. അവർക്ക് സ്ഥാപനങ്ങളോ ഓരോ പേരോ ഇല്ല. അനധികൃത കച്ചവടമാണ് ഇത്തരക്കാർ നടത്തുന്നത്. കൂടുതൽ മോഷണ സ്വർണ്ണവും ഇവരുടെ കൈകളിൽ എത്താറാണ് പതിവെന്നും ചൂണ്ടികാണിക്കുന്നു. ഇത്തരം വ്യാപാരങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതികൾ ഒരുപാട് നൽകിയിട്ടുണ്ട്. ഒരിക്കലും നടപടി ഉണ്ടായിട്ടില്ലെന്നും വ്യാപാരികൾ പറഞ്ഞു. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട അധികാരികൾക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകും. ഈ വിഷയങ്ങളിൽ നിയമ നിർമ്മാണം തന്ന വേണം. സ്വർണ്ണ വ്യാപാരികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ചുണ്ടികാട്ടിയും പോലീസ് പിടിച്ചെടുക്കുന്ന സ്വർണ്ണം തിരിച്ചു നൽകാത്തതിനെ കുറിച്ചും ഹൈക്കോടതിയെ അറിയിക്കും. നിയമപരമായി കാര്യങ്ങളെ സംഘടന നേരിടുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ KVVES അധ്യക്ഷൻ കെ അഹ്മദ് ഷെരീഫ്, AKGSMA ഭാരവാഹികളായ അബ്ദുൽ കരീം സിറ്റി ഗോൾഡ്, കോടോത്ത് അശോകൻ നായർ, അബ്ദുൽ ഹമീദ്, വി.എം അബ്ദുൽ കബീർ തുടങ്ങിയവർ സംബന്ധിച്ചു.
