
പൈക്ക(കാസർഗോഡ്): ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച് പൈക്കയിൽ ഈ മാസം 29ന് (2024 ഡിസംബർ 29) വിവിധ പരിപാടികളോടെ കാർണിവൽ സംഘടിപ്പിക്കുന്നു. കുട്ടികളുടെ വിവിധ ഇനം കലാ- കായിക മത്സരങ്ങൾ, ചുമർ ചിത്രം, ചരിത്ര ശാസ്ത്ര സ്കൂൾ, പ്രവൃത്തി പരിചയം, ചെണ്ട മേളം സന്ദർശകർക്കായി സെൽഫി പോയിന്റ്, സ്വാദൂറും രുചി വൈവിധ്യങ്ങളുമായി ഫുഡ് കോർട്ട്, അടക്കം എല്ലാം ഒരുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. നിർമൽ കുമാർ നാടകം ഉദ്‌ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. ബാലസംഘം ഏരിയാ കൺവീനർ ടി.ബാലകൃഷ്ണൻ യോഗം ഉദ്‌ഘാടനം ചെയ്തു. പി.എസ് ശ്രീനന്ദ, എം ഗിരീഷ്, എം വിശ്വനാഥൻ, ബി.ആർ ഗോപാലൻ, എം അസൈനാർ, സിന്ധു പൈക്ക, ബി.കെ കരുണാകരൻ, വി.കെ വിനയൻ, ഈശ്വര നായിക്, പി.എം അർജുൻ, പി അഭിരാമി തുടങ്ങിയവർ സംബന്ധിച്ചു. ഭാരവാഹികളായി പി.ദിവാകരൻ (ചെയർമാൻ), എം വിശ്വനാഥൻ (കൺവീനർ) തെരഞ്ഞെടുത്തു.
