Trending News





പാലക്കാട്: 4 വിദ്യാർത്ഥിനികളുടെ ജീവൻ എടുത്ത പനയമ്പാടം അപകടസ്ഥലം ഗതാഗത മന്ത്രി കെ.ബി ഗണേശ് കുമാർ സന്ദർശിച്ചു. സ്ഥലത്ത് തുടർ അപകടം സംഭവിക്കാതിരിക്കാൻ അടിയന്തര പരിഷ്കരണം നിർദേശിച്ചാണ് മന്ത്രി മടങ്ങിയത്. നിലവിലെ ഓട്ടോ സ്റ്റാൻഡ് മറുവശത്തേക്ക് മാറ്റിയും റോഡിൽ ഡിവൈഡർ ഒരുക്കിയും സുരക്ഷകൂട്ടുമെന്ന് മന്ത്രി പറഞ്ഞു. റോഡ് നവീകരണം നടത്താൻ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെടുമെന്നും നിരസിച്ചാൽ, സംസ്ഥാനം തന്നെ ചെയ്യുമെന്നും കെ.ബി ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. റോഡിലെ അപകടക്കെണി മനസ്സിലാക്കാൻ ഔദ്യോഗിക വാഹനം സ്വന്തം നിലക്ക് ഓടിച്ചു നോക്കിയും നാട്ടുകാരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞുമാണ് മന്ത്രി പരിഹാരമാർഗം നിർദേശിച്ചത്. അപകടത്തിൽ മരിച്ച കുട്ടികളുടെ വീടും മന്ത്രി സന്ദർശിച്ചു. മുഖ്യമന്ത്രിയുമായി ആലോചിച്ചു ധനസഹായം നൽകുന്നതിൽ തീരുമാനം ഉണ്ടാകുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. സമീപത്തെ കോൺഗ്രസ് സമരപന്തലിലും ഗണേഷ് കുമാർ പോയി. അപകടം ഒഴിവാക്കാൻ റോഡിൻ്റെ പ്രതലം പരുക്കൻ ആക്കുന്നത് ഉൾപ്പെടെ അടിയന്തര ഇടപെടൽ ഉറപ്പ് നൽകി. മന്ത്രിയുടെ ഉറപ്പിൽ കോൺഗ്രസ് സമരം അവസാനിപ്പിച്ചു. ജില്ല ഭരണ കൂടത്തിൻ്റെ നേതൃത്വത്തിൽ സ്ഥലത്ത് സംയുക്ത സുരക്ഷ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.
Also Read

Sorry, there was a YouTube error.