Categories
കാഴ്ച സാംസ്കാരിക വേദി രവീന്ദ്രൻ രാവനേശ്വരത്തിൻ്റെ പുസ്തകം ചർച്ച ചെയ്തു
Trending News





കാസർഗോഡ്: പത്ര പ്രവർത്തകൻ രവീന്ദ്രൻ രാവണേശ്വരത്തിൻ്റെ പുസ്തകം ഇന്ത്യ സ്വസ്തികയുടെ നിഴലിൽ കാഴ്ച സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ചർച്ച ചെയ്തു. കാസർഗോഡ് പ്രസ് ക്ലബ് ഹാളിൽ വച്ച് നടന്ന പരിപാടി കെ.യു.ഡബ്ല്യൂ.ജെ ജില്ലാ സെക്രട്ടറി എ പ്രദീപ് നാരായണൻ ഉദ്ഘാടനം ചെയ്തു. കാഴ്ച പ്രസിഡന്റ് അഷറഫ് കൈന്താർ അധ്യക്ഷത വഹിച്ചു. ടി.എ ഷാഫി ആമുഖം പ്രഭാഷണം നടത്തി.
Also Read

എഴുത്തുകാരൻ സന്തോഷ് പനയാൽ, മാധ്യമ പ്രവർത്തകൻ എ.പി വിനോദ്, സാമൂഹ്യ പ്രവർത്തകൻ സുബൈർ പടുപ്പ് ചർച്ചയിൽ പങ്കെടുത്തു. രവീന്ദ്രൻ രാവനേശ്വരം മറുപടി പ്രസംഗം നടത്തി. സെക്രട്ടറി ഷാഫി തെരുവത്ത് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.വി പദ്മേഷ് നന്ദിയും പറഞ്ഞു. പരിപാടിയിൽ സുരേന്ദ്രൻ കാരവൽ, മുജീബ്, സക്കീർ ഹുസൈൻ, അഷറഫ് അലി ചേരൻകൈ, ഡിറ്റി വർഗീസ്, ആബിദ് കാഞ്ഞങ്ങാട്, സരിത ശിവൻ, സുബൈർ പള്ളിക്കാൽ, ഹമീദ് ചേരൻകൈ തുടങ്ങിയവർ സംബന്ധിച്ചു.

Sorry, there was a YouTube error.