
വെള്ളിക്കോത്ത്(കാഞ്ഞങ്ങാട്): മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി കലോത്സവം കിലുക്കം 2025 സംഘടിപ്പിച്ചു. വെള്ളിക്കോത്ത് യങ്മെൻസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ കവയത്രിയും ചലച്ചിത്ര താരവുമായ സി.പി. ശുഭ ടീച്ചർ കിലുക്കം 2025ൻ്റെ ഉദ്ഘാടനം നിർവഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിലെ ഗൈഡ്സ് യൂണിറ്റിൽ നിന്നും ഈ വർഷം രാജ്യപുരസ്കാർ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. ദാമോദരൻ നിർവഹിച്ചു. പ്രീ പ്രൈമറി ടാലന്റ് സെർച്ച് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള അനുമോദനം നടന്നു. പൂർവ്വ വിദ്യാർത്ഥിയും കവിയുമായ വിനുവേലാശ്വരത്തിൻ്റെ വെയിൽ രൂപങ്ങൾ എന്ന കവിത സമാഹാരം സ്കൂൾ ലൈബ്രറിയിലേക്ക് വേണ്ടി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.മീന ഏറ്റുവാങ്ങി. സ്കൂൾ വികസന സമിതി ചെയർമാൻ എം. പൊക്ലൻ, എസ്.എം.സി ചെയർമാൻ മൂലക്കണ്ടം പ്രഭാകരൻ, പി.ടി.എ പ്രസിഡണ്ട് എസ്. ഗോവിന്ദരാജ്, മദർ പി. ടി എ പ്രസിഡണ്ട് സനീജ അജയൻ, യങ് മെൻസ് ക്ലബ്ബ് പ്രസിഡണ്ട് പി. പി. കുഞ്ഞി കൃഷ്ണൻ നായർ, നെഹ്റു സർഗ്ഗ വേദി പ്രസിഡണ്ട് കെ.വി. രാജേഷ്, പ്രിൻസിപ്പൽ ഇൻ ചാർജ് സിജു കെ ബാനു സീനിയർ അസിസ്റ്റന്റ് എ.സി. അമ്പിളി, സ്റ്റാഫ് സെക്രട്ടറി വി. സുരേശൻ എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപിക സരള ചെമ്മഞ്ചേരി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. വി.മനോജ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.
