Categories
INL തളങ്കര മേഖലാ കമ്മിറ്റി റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി
Trending News


INL തളങ്കര മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മില്ലത്ത് സാന്ത്വാനം പദ്ധതിയുടെ കീഴിൽ ഇപ്രാവശ്യത്തെ റംസാൻ റിലീഫിൻ്റെ കിറ്റു വിതരണത്തിന് തുടക്കം കുറിച്ചു. തളങ്കര മേഖലാ കമ്മിറ്റി പ്രസിഡണ്ട് സിദ്ധീഖ് ൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തെ സെക്രട്ടറി സുജാഉദ്ദീൻ സ്വാഗതം ചെയ്തു. യോഗം കാസറകോട് മണ്ഡലം പ്രസിഡണ്ട് ഗഫൂർ ഹാജി ഉദ്ഘാടനം ചെയ്തു. നാഷനൽ പ്രവാസി ലീഗ്സ് സ്റ്റേറ്റു ഖജാഞ്ചി എൻ.എം അബദുല്ല, മുനിസിപ്പാൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞാമു നെല്ലിക്കുന്നു ഖജാഞ്ചി ഉമൈർ തളങ്കര എന്നിവർ അനുമോദന പ്രസംഗം നടത്തി റിലിഫ് ഭക്ഷണ കിറ്റിൻ്റെ ഉദ്ഘാടനം മുനിസിപ്പാൽ കമിറ്റി പ്രസിഡണ്ട് കുഞ്ഞാമു നെല്ലിക്കുന്ന് മേഖലാ പ്രസിഡണ്ട്, സെക്രട്ടറി എന്നിവർക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു. അൻവർ, അഷ്റഫ് , മനാഫ്, ഖാലിദ്, ഹുസൈൻ ഒബാമ, കാദർ ബാങ്കോട് ശാശു കോളിയാട് എന്നിവർ സംബന്ധിച്ചു. അഷ്റഫ് എൻ.ഏ നന്ദി രേപ്പെടുത്തി.
Also Read

Sorry, there was a YouTube error.