Categories
സഹൃദയ പാക്കം സ്കോളാസ്റ്റിക് അവാർഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു
Trending News


പാക്കം പ്രദേശത്തുകാരായ UAE പ്രവാസികളുടെ കൂട്ടായ്മയായ സഹൃദയ പാക്കത്തിൻ്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളാസ്റ്റിക് അവാർഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സംഘടന രൂപീകരിച്ച് 15 വർഷം പൂർത്തീയകരിച്ചതിൻ്റെ ആഘോഷത്തിൻ്റെ ഭാഗമായി “സഹൃദയ മഹം”എന്ന പേരിൽ പെരിയ സുരഭി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി കാസറഗോഡ് റെയിൽവേ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ മഹേഷ് സി.കെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി. സഹൃദയ കൺവീനർ ശ്രീ. ടീ.വീ രാജൻ ആലക്കോട് അധ്യക്ഷനായ പരിപാടിക്ക് ജോയിന്റ് കൺവീനർ ശ്രീ കെ വേണുഗോപാലൻ നായർ തായത്ത് സ്വാഗതവും, ഫൈനാൻസ് കൺവീനർ ശ്രീ കെ മധുസൂദനൻ നായർ നന്ദിയും പറഞ്ഞു. സഹൃദയ UAE കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീ എ ഗംഗാസുധൻ കണ്ണംവയൽ പരിപാടിക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപടികൾ അരങ്ങേറി.
Also Read

Sorry, there was a YouTube error.