നടന്‍ സുശാന്തിന്‍റെ മൃതദേഹത്തിന്‍റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത്’; മുന്നറിയിപ്പുമായി മഹാരാഷ്ട്ര സൈബര്‍ സെല്‍; കാരണം ഇതാണ്

  • Post category:news
  • Reading time:1 min read
You are currently viewing നടന്‍ സുശാന്തിന്‍റെ മൃതദേഹത്തിന്‍റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത്’; മുന്നറിയിപ്പുമായി മഹാരാഷ്ട്ര സൈബര്‍ സെല്‍; കാരണം ഇതാണ്

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മൃതദേഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ മഹാരാഷ്ട്ര സൈബര്‍ സെല്‍. സൈബര്‍ സുരക്ഷയ്ക്കും സൈബര്‍ കുറ്റകൃത്യ അന്വേഷണത്തിനുമുള്ള നോഡല്‍ ഏജന്‍സിയായ മഹാരാഷ്ട്ര സൈബര്‍ ആണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സുശാന്തിന്‍റെ മൃതദേഹത്തിന്‍റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് മഹാരാഷ്ട്ര സൈബര്‍ യൂണിറ്റ് ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സൈബര്‍ സെല്ലിന്‍റെ ഒദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ” അന്തരിച്ച നടന്‍ ശ്രീ സുശാന്ത് സിംഗിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഒരു പ്രവണത മഹാരാഷ്ട്ര സൈബര്‍ സെല്ലിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്,” മഹാരാഷ്ട്ര സൈബര്‍ ട്വീറ്റ് ചെയ്തു.

അത്തരം ചിത്രങ്ങള്‍ നിയമപരമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കും കോടതി നിര്‍ദ്ദേശങ്ങള്‍ക്കും എതിരാണെന്നും നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഞായറാഴ്ച ഉച്ചയ്ക്കാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
സുശാന്ത് കഴിഞ്ഞ അഞ്ച് മാസമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

0Shares