Categories
ചെർക്കളയിൽ 250 കുടുംബങ്ങൾക്ക് റംദാൻ റിലീഫ് കിറ്റ് വിതരണോത്ഘാടനം നടത്തി
Trending News


ചെർക്കള: ചെർക്കള ടൗൺ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന റംസാൻ റിലീഫ് കിറ്റ് വിതരണം കാസർകോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.അബ്ദുല്ലക്കുഞ്ഞി ചെർക്കള ഉദ്ഘാടനം ചെയ്തു. വാർഡിലെ നിർദ്ദനരായ 250 കുടുംബങ്ങൾക്കുള്ള ഭക്ഷണ കിറ്റ് ആണ് വിതരണം ചെയ്യുന്നത്. വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുല്ല ടോപ്പ്, കാസർകോട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി നാസർ ചെർക്കളം, ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇഖ്ബാൽ ചായിന്റടി, വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി മുഹമ്മദ് ഹാജി, ട്രഷറർ സി.എച്ച് മുഹമ്മദ് കുഞ്ഞി ബടക്കേക്കര, വൈസ് പ്രസിഡണ്ട് അബ്ദുൽ ഖാദർ തായൽ, സെക്രട്ടറിമാരായ ബഷീർ കോലാച്ചിയടുക്കം, സി.കെ ഹാരിസ്, മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് തായൽ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഖാദർ സിദ്ധ, അഹമ്മദ് കെ.സി, ബച്ചി ചെർക്കള, ഹാരിസ് സി.കെ.കെ, ഫൈസൽ പൈച്ചു ചെർക്കള, ജുനൈദ് ചെർക്കള, ബദറുദ്ദീൻ ബാലടുക്ക, അബ്ദുൽ ഖാദർ കെ.എം, സഫീർ, നിജാബ് തുടങ്ങിയവർ സംബന്ധിച്ചു.
Also Read

Sorry, there was a YouTube error.