Categories
Kerala local news news trending

കെ.കെ രാഗേഷിന് പകരം എ പ്രദീപ് കുമാർ; മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രൈവറ്റ് സെകട്ടറിയായി പുതിയ നിയമനം

തിരുവനന്തപുരം: കോഴിക്കോട് നോർത്ത് മുന്‍ എം.എല്‍.എ എ പ്രദീപ് കുമാറിന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രൈവറ്റ് സെകട്ടറിയായി നിയമനം. ഇതു സംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രി നൽകി. പ്രൈവറ്റ് സെകട്ടറിയായിരുന്ന കെ.കെ രാഗേഷ് പാർട്ടിയിൽ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തിൽ പുതിയ നിയമനം നൽകിയത്. വിദ്യാര്‍ത്ഥി-യുവജന സംഘടനകളിലൂടെ രാഷ്ട്രീയത്തിലെത്തിയ നേതാവാണ് എ പ്രദീപ് കുമാര്‍. ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് നോര്‍ത്തില്‍ നിന്നും 2006ലും 2011ലും 2016ലും എം.എല്‍.എയായി നിയമസഭയിലെത്തി. നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. ജനകീയ മുഖമായ പ്രദീപ് കുമാര്‍ വിവാദങ്ങളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കുന്ന നേതാവ് കൂടിയാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest