Trending News





മംഗളുരു: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ ഉള്ളാൾ മുഹമ്മദ് ശരീഫിൽ മദനി തങ്ങളുടെ ഉറൂസ് മുബാറക്ക് പരിപാടിക്ക് സമാപനമായി. സമാപന സംഗമം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ഉള്ളാൾ സംയുക്ത ജമാഅത്ത് ഖാസിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പ്രാർഥന നടത്തി. സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, സയ്യിദ് ഇന്പിച്ചിക്കോയ തങ്ങൾ അൽബുഖാരി, കർണാടക സ്പീക്കർ യു.ടി ഖാദർ, മന്ത്രിമാരായ ദിനേശ് ഗുണ്ടുറാവു, സമീർ അഹ്മദ്, മുൻ കേന്ദ്രമന്ത്രി സി.എം ഇബ്രാഹിം, യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി, എം എൽ എമാർ, മറ്റു ജനപ്രതിനിധികൾ സംബന്ധിച്ചു.
Also Read
ഉള്ളാൾ ദർഗ പ്രസിഡന്റ് എൻ ഹനീഫ ഹാജി സ്വാഗതവും ശിഹാബുദ്ദീൻ സഖാഫി നന്ദിയും പറഞ്ഞു. ഏപ്രിൽ 24ന് ആരംഭിച്ച ഉറൂസ് പരിപാടി വിവിധ ദിവസങ്ങളിൽ നടന്ന പ്രഭാഷണത്തിൽ പ്രമുഖർ സംബന്ധിച്ചു. കഴിഞ്ഞ ദിവസം നടന്ന സനദ്‌ദാന സമ്മേളനത്തിൽ 33 യുവ പണ്ഡിതർക്ക് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സനദ് നൽകി. നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികളായ പതിനായിരങ്ങൾ പങ്കടുത്തു.


Sorry, there was a YouTube error.