മൂന്നാം പിണറായി സര്‍ക്കാരെന്ന ആഗ്രഹത്തിന് കല്ലുകടിയായി പി.എം ശ്രീ പദ്ധതി; സി.പി.ഐ എതിർപ്പുമായി രംഗത്തുവന്നത് തിരിച്ചടിയായി; സമവായ ചർച്ചകൾക്ക് വിദ്യാഭ്യാസ മന്ത്രി ഓടി നടക്കുന്നു; കൂടുതൽ അറിയാം..

You are currently viewing മൂന്നാം പിണറായി സര്‍ക്കാരെന്ന ആഗ്രഹത്തിന് കല്ലുകടിയായി പി.എം ശ്രീ പദ്ധതി; സി.പി.ഐ എതിർപ്പുമായി രംഗത്തുവന്നത് തിരിച്ചടിയായി; സമവായ ചർച്ചകൾക്ക് വിദ്യാഭ്യാസ മന്ത്രി ഓടി നടക്കുന്നു; കൂടുതൽ അറിയാം..

തിരുവനന്തപുരം: മൂന്നാം പിണറായി സര്‍ക്കാരെന്ന അതിയായ ആഗ്രഹവുമായി മുന്നോട്ട് പോകുന്ന ഇടത് പ്രസ്ഥാനത്തിന് വലിയ കല്ലുകടിയായി പി.എം ശ്രീ പദ്ധതി. പദ്ധതിയിൽ കൂടിയാലോചന യില്ലാതെ ഒപ്പുവെച്ചതിലാണ് പ്രശ്നങ്ങൾക്ക് കാരണം. മുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.ഐ പദ്ധതിക്ക് എതിർപ്പുമായി രംഗത്തുവന്നത് സർക്കാരിന് തിരിച്ചടിയായി. കേന്ദ്ര ഫണ്ടിന് വേണ്ടി നയം മാറ്റാനാകില്ലെന്ന ഉറച്ച നിലപാടിലാണ് സി.പി.ഐ. വർഷങ്ങളായി പരസ്യമായി എതിർത്ത പദ്ധതിയെ എങ്ങനെ അംഗീകരിക്കനാകും എന്നാണ് പ്രധാന ചോദ്യം. ഘടകക്ഷികളെ ഇരുട്ടിലാക്കി രഹസ്യമായി തീരുമാനമെടുത്തതിലും ദുരൂഹത സംശയിക്കുന്നു. പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണമെന്ന കടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുണ്ട് സി.പി.ഐ.

എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ആവർത്തിക്കുന്ന വിദ്യഭ്യാസ മന്ത്രി കാര്യങ്ങൾ രമ്മ്യമായി പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും ചർച്ചകൾ നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കരാറിൽ ഒപ്പിട്ടിരിക്കുന്നത്. എന്നാൽ സംഭവം വിവാദമായതോടെ സമവായ നീക്കത്തിന് മുഖ്യമന്ത്രിയുടെ അഭാവം പാർട്ടിക്ക് ക്ഷീണമുണ്ടാകുന്നുണ്ട്. വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തുന്ന മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കും എന്നത് കണ്ടറിയണം. എന്നാൽ കേരളത്തിൽ ചർച്ചകൾക്ക് വിദ്യാഭ്യാസ മന്ത്രി ഓടി നടക്കുകയാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവത്തെ നേരിട്ട് കണ്ട് സംസാരിച്ചു. കേന്ദ്ര നേതൃത്വത്തിൽ ഇരു സെക്രട്ടറിമാരും ചർച്ചകൾ നടത്തുന്നുണ്ട്.

0Shares