
ദില്ലി: പി.എം ശ്രീ വിവാദത്തിൽ കേന്ദ്ര നിലപാട് വ്യക്തമാക്കി സി.പി.ഐ ദേശീയ സെക്രട്ടറി ഡി രാജ. കേരളത്തിൽ ഉടലെടുത്ത വിവാദത്തിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കിയത്. ദേശീയ വിദ്യാഭ്യാസ നയത്തെ സി.പി.ഐ പൂർണമായും എതിർക്കുന്നു. കേരളം ധാരണയിൽ എത്തിയതിൽ ആശങ്കയുണ്ട്. അതിനാൽ ധാരണ പത്രം പുനപരിശോധിക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ വിവാദമുണ്ടാക്കുകയല്ല വേണ്ടത്. മറിച്ച് സംസ്ഥാനതലത്തിൽ ഇരു പാർട്ടികളും തമ്മിൽ ചർച്ച ചെയ്ത് പരിഹാരം കാണണം. അതിനായി കേന്ദ്ര നേതൃത്വം സംസ്ഥാനത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷയം ഗൗരവകരമായ കാണുന്നതായും സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ മാധ്യമങ്ങളോട് പറഞ്ഞു. പി.എം ശ്രീ വിവാദമായ സാഹചര്യത്തിൽ ഡി രാജ സി.പി.എം ദേശീയ സെക്രട്ടറി എം.എ ബേബിയുമായി കുടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമങ്ങളെ കണ്ടത്. കേരളത്തിൽ ഭരണത്തിലുള്ള ഉത്തരവാദിത്തപ്പെട്ട രണ്ട് രാഷ്ട്രീയപാർട്ടികളെന്ന നിലയിൽ ചർച്ചയിലൂടെയാണ് പ്രശ്നങ്ങൾ പരിഹരിക്കണം. കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഡി രാജ വ്യക്തമാക്കി.
ദേശീയ വിദ്യാഭ്യാസ നയത്തെ സി.പി.ഐ പൂർണമായും എതിർക്കുന്നു. സംസ്ഥാന ഘടകങ്ങൾ ചർച്ചചെയ്ത് പരിഹാരം കാണും. ധാരണ പത്രത്തിൽ നിന്നും പിന്മാറണം എന്ന നിലപാടിൽ മാറ്റമില്ല. ഇക്കാര്യമാണ് എം എ ബേബിയോട് ഉന്നയിച്ചത്. ഇനി തീരുമാനം എടുക്കേണ്ടത് CPIM എന്നും രാജ വ്യക്തമാക്കി. അതേസമയം പ്രശ്നങ്ങളിൽ രണ്ടു പാർട്ടികളുടെയും കേരള നേതാക്കൾ സംസാരിച്ച് തീരുമാനം എടുക്കാനാണ് ധാരണയെന്ന് എം.എ ബേബി വ്യക്തമാക്കി. സംസ്ഥാനതലത്തിലാണ് വിഷയം പരിഹരിക്കേണ്ടത്. പി.എം ശ്രീ പദ്ധതിയിൽ
ഒപ്പു വെച്ചത് പരിശോധിക്കും. സി.പി.ഐയുമായി ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത പരിഹാരം കാണുമെന്നും എം.എ ബേബി പറഞ്ഞു. അതേസമയം ഒപ്പുവെച്ച പദ്ധതിയിൽ കേരളത്തിന് ബുദ്ധിമുട്ടുണ്ടങ്കിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് LDF കൺവീനർ ടിപി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
