
Special Report ബദിയടുക്ക(കാസർകോട്): പൈക ജുമാ മസ്ജിദ് ദർസ് കെട്ടിടത്തിനോട് ചേർന്ന് നിർത്തയിട്ടിരുന്ന കാറിന് തീ പിടിച്ചു. വ്യാഴഴ്ച്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. തീ പടരുന്നത് കണ്ട സമീപ വാസികളാണ് ഫെയർഫോഴ്‌സിനെ വിവരമറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ ഫെയർഫോഴ്‌സ് സംഘം ഏറെ പണിപ്പെട്ട് സമയോചിതമായി തീ അണച്ചു. ഇതോടെ വലിയ ദുരന്തം ഒഴിവാക്കാനായി. കാർ പൂർണ്ണമായും കത്തിയമർന്നു. കർണ്ണാടക സ്വദേശിയായ പൈക്ക പള്ളി ഇമാം ഉസ്‌മാൻ റാസി ബാഖവി അൽ ഹൈതമിയുടെ കാറാണ് അഗ്നിക്കിരയായത്. പാസ്പ്പോർട്ട് അടക്കമുള്ള വിലപിടിപ്പുള്ള രേഖകൾ കത്തിനശിച്ചിട്ടുണ്ട്. വിദ്യർത്ഥികൾ താമസിച്ചു പഠിക്കുന്ന ദർസ് കെട്ടിടത്തിൽ 12 പേർ ഉണ്ടായിരുന്നു. തീ കെട്ടിടത്തിലേക്ക് പടരുന്നത് തടയനായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. സമീപത്ത് നിർത്തിയിട്ടിരുന്ന സ്കൂൾ ബസ് അടക്കമായുള്ള മറ്റു വാഹനത്തിലേക്കും തീ പടരുന്നത് തടയാനായി.


സംഭവത്തിൽ ബദിയടുക്ക പോലീസ് കേസെടുത്തു. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചിട്ടുണ്ട്. തീ ഇട്ടതാണോ ഷോർട്ട് സർക്യൂട്ട് ആണോ എന്നതിൽ വ്യക്തയില്ല. എന്നാൽ പള്ളി ഇമാമും കമ്മിറ്റി ഭാരവാഹികളും നാല് ദിവസം മുമ്പ് പിരിച്ചുവിട്ട മറ്റൊരു ഉസ്താദിനെ സംശയിക്കുന്നുണ്ട്. ഇദ്ദേഹം പിരിച്ചു വിട്ട സംഭവത്തിന് ശേഷം ഇമാമിന് ഭീഷണി സന്ദേശം അയച്ചതും അസ്വാരസ്യങ്ങൾ ഉണ്ടായതും എല്ലാം സംശയത്തിന് ആക്കം കൂട്ടുന്നു. ഇമാമിന് വാട്സ്ആപ്പ് വഴി അയച്ച സന്ദേശത്തിൽ നിൻ്റെ നാൾ അടുത്തതായും പാണ്ടി ലോറി കടന്നുവരുമ്പോൾ മനിസ്സിലാകും അധികനാൾ വഴിക്കില്ല എന്ന രീതിയിലാണ് ഭീഷണി. പൈക്ക പള്ളിയിൽ മുഹസിനായി ജോലി ചെയ്തിരുന്ന ആളാണ് ഭീഷണിക്ക് പിന്നിലെ ഉസ്താദ്. ഏകദേശം 52 വയസ്സ് തോന്നിക്കുന്ന മധ്യവസ്‌ക്കനാണെന്നും കാസർകോട്ടെ പല പ്രദേശങ്ങളിലും വാടകക്ക് താമസിച്ച് പല പള്ളികളിലും ജോലിചെയ്തിട്ടുള്ള വ്യക്തിയാണെന്നും ഭാരവാഹികൾ പറഞ്ഞു. കൊല്ലം സ്വദേശിയായ അദ്ദേഹം മലപ്പുറത്ത് താമസമാക്കിയ ആളാണെന്നും വിവരമുണ്ട്. മുമ്പ് ജോലി ചെയ്ത പള്ളികളിലും പ്രശ്നങ്ങൾ കാരണമാണ് ഒഴിവാക്കിയതെന്നും കമ്മിറ്റിക്കാർ ഇപ്പോഴാണ് മനസ്സിലാക്കുന്നത്.
