
ചെർക്കള (കാസറഗോഡ്): ചെങ്കള ഗ്രാമപഞ്ചായത്തിലെ നാരംപാടിയിൽ ബദർ ജുമാ മസ്ജിദ് കമ്മറ്റിയുടെ കീഴിൽ ജനുവരി നാലിന് ഞായറാഴ്ച്ച (0 4 / 01 / 2026) മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബദർ ജുമാ മസ്ജിദ് കമ്മറ്റിയുടെ കീഴിലുള്ള ബദർ ചാരിറ്റി ട്രസ്റ്റ് മംഗലുരുവിലെ എനെപോയ മെഡിക്കൽ കോളേജ് ആശുപത്രിയുമായി സഹകരിച്ചാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മെഡിക്കൽ ക്യാമ്പ് ഉച്ചക്ക് 2 മണിവരെ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ ആരംഭിക്കുന്ന രജിസ്‌ട്രേഷൻ നടപടികൾ 12 മണിവരെ തുടരും. വിവിധ രോഗങ്ങളിൽ പരിശോധനകൾ നടത്താനും തുടർ ചികിത്സ ആവശ്യമെങ്കിൽ ചികിത്സാ കാർഡും ലഭിക്കുന്ന വിധമാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

കാർഡ് ലഭിക്കുന്നവർക്ക് ആശുപത്രിയിൽ തുടർ ചികിത്സക്ക് ഇളവുകൾ ലഭിക്കും. വിവിധ രോഗ പ്രതിരോധ വിഭാഗങ്ങളിലെ ഡോക്ടർമാർ ക്യാമ്പിൽ പങ്കടുക്കും. കണ്ണ്, എല്ല്, പല്ല് വിഭാഗത്തിന് പുറമെ കുട്ടികളുടെ വിഭാഗവും സർജറി വിഭാഗം, ക്യാൻസർ രോഗ വിഭാഗം തുടങ്ങി ജനറൽ മെഡിസിൻ വിഭാഗ വിദഗ്ദ്ധരും ക്യാമ്പിൽ പങ്കടുക്കുന്നതായി മഹല്ല് പ്രസിഡന്റ് ടി.എം അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി എം.പി ഉമ്മർ ഹാജി എന്നിവർ അറിയിച്ചു. ജാതി-മത-രാഷ്ട്രീയഭേദമന്യേ എല്ലാവർക്കും മെഡിക്കൽ ക്യാമ്പിൽ പങ്കടുക്കാം. ചെങ്കള ഗ്രാമ പഞ്ചായത്തിന് പുറമെ കാറഡുക്ക, കുമ്പഡാജെ, ബദിയടുക്ക, ബെള്ളൂർ ഗ്രാമ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നതിനാൽ മുഴുവൻ സമീപ പ്രദേശത്തെ ആളുകളെയും സ്വാഗതം ചെയ്യുന്നതായി മഹല്ല് ഭാരവാഹികൾ പറഞ്ഞു.
