
കാസർകോട്: ആൾമറ ഇല്ലാത്ത കിണറ്റിൽ വീണ പശുവിനെ രക്ഷിച്ച് കാസർകോട്ടെ അഗ്നിശമനസേന. 20 അടി ആഴവും 8 അടി വെള്ളവുമുള്ള കിണറ്റിലാണ് പശു വീണത്. തളങ്കര കെ.കെ പുറം എന്ന സ്ഥലത്ത് ബീഫാത്തിമയുടെ വെച്ചൂർ പശുവാണ് അപകടത്തിൽപെട്ടത്. ഉടൻ ഓടിക്കൂടിയ നാട്ടുകാർ പശുവിനെ മുകളിലെത്തിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെയാണ് കാസർകോട്ടെ അഗ്നിശമനസേനയുടെ സഹായം തേടിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.സുകുവിൻ്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി. സേനാഗം ടി. അമൽ രാജ് ചെയർനോട്ടിൻ്റെ സഹായത്താൽ കിണറ്റിൽ ഇറങ്ങി അരമണിക്കൂർ ശ്രമഫലമായി പശുവിനെ കരയ്ക്കുകയറ്റുകയായിരുന്നു. സേനാംഗങ്ങളായ പി.ജി ജീവൻ, കെ.വി ജിതിൻ കൃഷ്ണൻ, വി.കെ.ഷൈജു, ഹോം ഗാർഡ് വി രാജു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
