Categories
articles national news

ധീര ജവാൻ നിധിൻ നാരായണൻ്റെ സ്മരണ പുതുക്കി മഡിയൻ ഗ്രാമം; സ്മൃതി മണ്ഡപത്തിൽ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി

കാഞ്ഞങ്ങാട്: രാഷ്ട്ര സേവനത്തിനിടെ വീരമൃത്യു വരിച്ച നിതിൻ നാരായണൻ എന്ന ലാലുവിൻ്റെ അഞ്ചാം ഓർമ്മ ദിനത്തിൽ മഡിയനിലും അമ്പലത്തറ കുമ്പളയിലും പുഷ്പാർച്ചനയും, പ്രാർത്ഥനയും, ഓർമ്മ പുതുക്കലും നടന്നു. മടിയൻ കൂലോം ക്ഷേത്ര പരിസരത്ത് പ്രത്യേകമായി നിർമ്മിച്ച സ്മൃതി മണ്ഡപത്തിൽ ലാലുവിൻ്റെ ഛായാ ചിത്രത്തിനു മുന്നിൽ പിതാവ് പി. നാരായണൻ വിളക്ക് തെളിയിച്ച് പുഷ്പാർച്ചന നടത്തി. മടിയനിലെ ലാലുവിൻ്റെ കൂട്ടുകാരും നാട്ടുകാരും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. സമൂഹത്തിൻ്റെ നാനാ തുറകളിൽ നിന്നുള്ള നിരവധിപേർ ചടങ്ങിൽ പങ്കാളികളായി. അമ്പലത്തറ കുമ്പളയിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിലും ഓർമ പുതുക്കലിലും സൈനിക ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ കുടുംബാംഗങ്ങൾ, നാട്ടുകാർ എന്നിവർ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *