
നീലേശ്വരം: പടന്നക്കാട്ടെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ അഡ്മിറ്റ് ആയ രോഗികൾക്കും ആശുപത്രിയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് പ്രഭാത ഭക്ഷണം നൽകി. പത്ത് ദിവസമാണ് ബാങ്ക് അധികൃതർ ഈ സന്നദ്ധ പ്രവർത്തനം നടത്തിയത്.ആശുപത്രി നോഡൽ ഓഫിസർ ഡോ.വി.സുരേശന്‍റെ അഭ്യർത്ഥന മാനിച്ചാണ് നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് ഇത് നൽകിയത് .

ഇതിന് 26000 രൂപയോളം ചെലവായതായി ബാങ്ക് പ്രസിഡൻറ് എം. രാധാകൃഷ്ണൻ പറഞ്ഞു
മുമ്പ് നീലേശ്വരം താലൂക്ക് ആശുപത്രിയിലേക്ക് ബെഡ് ഷീറ്റ്, സർജിക്കൽ മാസ്ക്, ഹാൻഡ് ന്നാനി റ്റൈസ ർ എന്നിവയും നീലേശ്വരം കോപറേറ്റിവ് സഹകരണ ബാങ്ക് സംഭാവന നൽകിയിരുന്നു.
ജുൺ ആദ്യവാരത്തിലാണ് കൊ വിഡ് കേസുകളെ ചികിത്സിക്കാൻ വേണ്ടി പടന്നക്കാട് കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം തുടങ്ങിയത്.40 ഓളം രോഗികളെ ഇവിടെ കിടത്തി ചികിത്സിക്കുന്നുണ്ട്.
