
ലോകത്തിലെ ഏറ്റവും ചെറിയ അഞ്ചാമത്തെ രാജ്യവും യൂറോപ്പില്‍ ഏറ്റവും കുറവ് സഞ്ചാരികള്‍ മാത്രം എത്തിച്ചേരുന്നതുമായ സാന്‍ മാരീനോയുടെ ചരിത്രം പറയുവാനാണെങ്കില്‍ ഏറെയുണ്ട്. ഇറ്റലിയുടെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന സാന്‍ മാരിനോ അതിര്‍ത്തി പങ്കിടുന്നത് ഇറ്റലിയുമായി മാത്രമാണ്. സാന്‍ മാരിനോയുടെ രസകരമായ വിശേഷങ്ങളിലേക്ക്:
യൂറോപ്പിലെ മൈക്രോ സ്റ്റേറ്റുകളിലൊന്നായാണ് ഈ ഇത്തിരിക്കുഞ്ഞന്‍ രാജ്യം അറിയപ്പെടുന്നത്. പല സാമ്രാജ്യങ്ങളും സാന്‍ മാരീനോടെ തങ്ങളുടെ അധീനതയിലാക്കുവാന്‍ ശ്രമിച്ചു എങ്കിലും വിജയിച്ചില്ല. പതിനാലാം നൂറ്റാണ്ടിൽ ലോർഡ്സ് ഓഫ് അർബിനോയും പരാജയപ്പെട്ടു, പതിനാറാം നൂറ്റാണ്ടിൽ ബോർജിയ കുടുംബവും ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. എന്തിനധികം നെപ്പോളിയൻ പോലും അത് ഉപേക്ഷിച്ചു

പത്തൊൻപതാം നൂറ്റാണ്ടിൽ സൈന്യം ഇറ്റലി ആക്രമിച്ചപ്പോൾ, നെപ്പോളിയൻ സാൻ മറിനോയുടെ സ്വയംഭരണം നിലനിർത്താൻ സമ്മതിക്കുകയും സാമ്പത്തിക വിജയങ്ങൾ നൽകുകയും ചെയ്തു. അബ്രഹാം ലിങ്കണ്‍ 1861 -ൽ അമേരിക്കൻ പ്രസിഡന്റ് ആയപ്പോള്‍ ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്കിനുള്ള അഭിനന്ദന കത്തിന് മറുപടി നൽകി. ചരിത്രത്തിലെ ഈ ഘട്ടത്തിൽ, യൂറോപ്പിലുടനീളം റിപ്പബ്ലിക്കുകൾ നിർമ്മിക്കാൻ ഒരുപാട് ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ മിക്കതും ഹ്രസ്വകാലമായിരുന്നു. ലിങ്കൺ സ്ഥാനമേറ്റതിനുശേഷം, ‘സാൻ മരീനോയുടെ റിപ്പബ്ലിക്’ സർക്കാർ അദ്ദേഹത്തിന് ഒരു കത്ത് എഴുതി, അതില്‍ സഖ്യമുണ്ടാക്കാനുള്ള ആഗ്രഹവും ഓണററി പൗരത്വവും വാഗ്ദാനം ചെയ്തിരുന്നു.
അദ്ദേഹത്തിന്‍റെ പ്രതികരണത്തിൽ, അദ്ദേഹം ഈ ഓഫർ സ്വീകരിക്കുകയും “നിങ്ങളുടെ ആധിപത്യം ചെറുതാണെങ്കിലും, നിങ്ങളുടെ സംസ്ഥാനം എല്ലാ ചരിത്രത്തിലും ഏറ്റവും ബഹുമാനിക്കപ്പെടുന്ന ഒന്നാണ്. റിപ്പബ്ലിക്കൻ തത്വങ്ങളിൽ സ്ഥാപിതമായ ഗവൺമെന്റ് സുരക്ഷിതവും നിലനിൽക്കുന്നതും ആയ വിധത്തിൽ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള, മാനവികതയുടെ സുഹൃത്തുക്കൾക്ക് വളരെയധികം പ്രോത്സാഹനം നൽകുന്ന സത്യം അതിന്‍റെ അനുഭവം തെളിയിച്ചിട്ടുണ്ട്. ” എന്ന മറുപടി നല്കുകയും ചെയ്തു.
പല യൂറോപ്യന്‍ രാജ്യങ്ങളെയും അപേക്ഷിച്ച് താരതമ്യേന ഉയർന്ന ജി.ഡി.പി ഉണ്ടെങ്കിലും ഇവിടുത്തെ ജീവിതച്ചെലവ് കുറഞ്ഞതാണ്. ഇത് ലോകത്തിലെ 15-ാമത്തെ സമ്പന്ന രാജ്യമാണ്. ഭക്ഷണവും ഗതാഗതവും തികച്ചും താങ്ങാനാകുന്നതാണ്. വളരെ ന്യായമായ വിധത്തിലാണ് ഇവിടുത്തെ ചിലവുകള്‍ വരുന്നത്. സാൻ മറിനോയുടെ പെര്‍ ക്യാപിറ്റല്‍ ഏകദേശം $ 48,000 ആണ്, ബാങ്കിംഗ്, ടൂറിസം, സെറാമിക്സ്, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, വൈൻ എന്നിവയുടെ നിർമ്മാണത്തിൽ ആണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

യൂറോപ്പിലെ ആളുകളെത്താ രാജ്യം ഇന്നും സഞ്ചാരികള്‍ക്കിടയില്‍ മറഞ്ഞു കിടക്കുകയാണ് സാന്‍ മാരിനോയുടെ കൗതുകങ്ങളും കാഴ്ചകളും. യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍റെ 2019 ലെ വിവരങ്ങള്‍ അനുസരിച്ച് യൂറോപ്പില്‍ ഏറ്റവം കുറവ് ആളുകള്‍ എത്തുന്ന രാജ്യമാണ് സാന്‍ മാരിനോ. ഓരോ വര്‍ഷത്തെയും ശരാശരി സന്ദര്‍ശകര്‍ എന്നു പറയുന്നത് രണ്ടു മില്യണ്‍ ആളുകളാണ്. 2018 -ലെ ആദ്യ മൂന്ന് മാസങ്ങളിൽ ഫ്ലോറൻസിന് 20189 ല്‍ ലഭിച്ചതിനേക്കാള്‍ 11 മടങ്ങ് കുറവ് സന്ദർശകരെ ആണ് ലഭിച്ചത്.
ലോകത്തിലെ ഏറ്റവും പുരാതനമായ തപാല്‍ സംവിധാനമായ സാൻ മറിനോയുടെ തപാൽ സംവിധാനം 1607 ആണ് തുടക്കമായത്.1607 മുതൽ തന്നെ പണമടച്ചുള്ള തപാൽ സേവനം ഇവിടുത്തുകാര്‍ക്ക് ലഭ്യമായിരുന്നു. റിപ്പബ്ലിക്കിലെ ആദ്യത്തെ തപാൽ സ്റ്റാമ്പുകൾ 1877 ൽ പ്രത്യക്ഷപ്പെട്ടു. ഫിലാറ്റലിസ്റ്റുകൾ അല്ലെങ്കിൽ സ്റ്റാമ്പ് കളക്ടർമാർ സാൻ മറിനോയുടെ സ്റ്റാമ്പുകൾക്കായി കാടുകയറുന്നു. സ്റ്റാമ്പുകൾ സാധാരണയായി സാംസ്കാരികമായും ചരിത്രപരമായും പ്രാധാന്യമുള്ള നിമിഷങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ഇവിടുത്തെ സ്റ്റാമ്പുകള്‍ സ്റ്റാമ്പ് ശേഖരിക്കുന്നവര്‍ക്ക് ഏറ്റവും പ്രിയങ്കരമാക്കുന്നു. സങ്കീർണ്ണവും വിപുലവുമായ ഡിസൈനുകൾ,പരിമിതമായ ഉത്പാദനം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ഇവിടുത്തെ സ്റ്റാംപുകള്‍ പ്രസിദ്ധമാണ്.
ആളുകളേക്കാള്‍ അധികം കാറുകള്‍ കാണുവാന്‍ കഴിയുന്ന അപൂര്‍വ്വം രാജ്യങ്ങളിലൊന്നാണ് സാന്‍ മാരിനോയ 1.6 കാറുകളാണ് ഇവിടെ ശരാശരി ഒരാള്‍ക്കുള്ളതെന്നാണ് കണക്കുകള്‍ പറയുന്നത്. 61 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള രാജ്യത്ത് 34000 ജനങ്ങളാണ് വസിക്കുന്നത്. വാഹനങ്ങള്‍ക്ക് മൂല്യ വര്‍ദ്ധിത നികുതി ഇവിടെ കുറവായതിനാല്‍ പലരും അവരുടെ കാറുകൾ സാൻ മറിനോയിൽ രജിസ്റ്റർ ചെയ്യുന്ന ഒരു പതിവും ഇവിടെയുണ്ട്.
സാൻ മറിനോ ഭരണഘടന 1600 -ൽ ലാറ്റിനിൽ തയ്യാറാക്കിയതാണ്. ലോകത്തിലെ ഏറ്റവും പഴയ ദേശീയ ഭരണഘടനയായി ഇത് കണക്കാക്കപ്പെടുന്നു. ആറ് പുസ്തകങ്ങളുടെ ഒരു പരമ്പര ആയാണ് ഇതുള്ളത്. 1600 -ലെ സ്റ്റാറ്റ്യൂട്ട്സ് എന്ന് വിളിക്കപ്പെടുന്നു
