Categories
articles Kerala local news national news trending

ഉദ്‌ഘാടനത്തിന് ഒരുങ്ങുന്ന ദേശീയപാത 66 ലെ ആദ്യ റീച്ചിൽ പരാതികൾക്ക് പരിഹാരം കണ്ടില്ല; പ്രതിഷേധവുമായി മുൻ മന്ത്രിയുടെ മകൻ; മഞ്ചേശ്വരത്ത് നിന്നും പദയാത്ര തുടങ്ങി; ഫ്ലാഗ് ഓഫ് നടത്തി എ.കെ.എം അഷ്റഫ് എം.എൽ.എ; കൂടുതൽ അറിയാം..

കാസറഗോഡ്: ദേശീയപാത 66 ൽ നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ ഉദ്യോഗസ്ഥർ തയ്യറാവാത്തതിൽ ദേശീയ പാത അതോറിറ്റിക്കും നിർമ്മാണ കമ്പനിക്കും എതിരെ ജില്ലയിൽ പ്രതിഷേധം കനക്കുകയാണ്. തലപ്പാടി- ചെങ്കള റീച്ചിൽ നിലവിൽ പണി പൂർത്തിയായിട്ടുണ്ട്. അവസാന വട്ട മിനുക്കുപണിയിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. ആദ്യ റീച്ചിലെ ഉദ്‌ഘാടനം നടത്താനാണ് അണിയറയിൽ നീക്കണങ്ങൾ നടക്കുന്നത്. എന്നാൽ പണി പൂർത്തിയായ ദേശീയ പാതയിൽ കാൽനട യാത്രക്കാർക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങളോ ഫൂട്ട് ഓവർ ബ്രിഡ്ജ്, അണ്ടർ പാസ്സജ് അടക്കമുള്ള സംവിധാനങ്ങൾ ആവശ്യമായ ഇടങ്ങളിൽ നിർമ്മിക്കാത്തതിൽ നാട്ടുകാർക്കിടയിൽ അമർഷം പുകയുകയാണ്. കുമ്പളയിൽ നിർമ്മിക്കുന്ന ടോൾ ബൂത്തിനെതിരെ ജനകീയ പ്രക്ഷോഭവും നടക്കുന്നു. കൂടാതെ സർവീസ് റോഡിലൂടെ ബസുകൾ കടന്നുപോകുമ്പോൾ സ്റ്റോപ്പുകളിൽ ബസ്‌വേ സംവിധാനവും ഒരുകതയുള്ള നിർമ്മാണമാണ് നടത്തിയത്. ബസ്‌വേ നിർമ്മിക്കാൻ ആവശ്യമായ സ്ഥലം അധികമായി ഏറ്റെടുക്കാനും അധികാരികൾ തയ്യാറായിട്ടില്ല. നിലവിലെ വികസനം നാട്ടുകാരെ വളരെ ഏറെ ബുദ്ദിമുട്ടിലാക്കിയിരിക്കുകയാണ്. ഇടുങ്ങിയ സർവീസ് റോഡിൽ കൂടുതൽ വാഹനങ്ങൾ ഓടുന്നതും ഗതാഗതം ദുസ്സഹമാക്കുകയാണ്. ആവശ്യത്തിന് എൻ‌ട്രൻസും എക്സിറ്റും ഇല്ലാത്തത് കാരണം അധികം ആളുകളും സർവീസ് റോഡിനെ ആശ്രയിച്ച് കഴിയേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഈ ആവശ്യങ്ങൾ മുൻനിർത്തി പല തവണ നിവേദനം നൽകിയും ഉദ്യോഗസ്ഥരെ നേരിട്ടുകണ്ടും പരാതി നൽകിയെങ്കിലും പരിഹരം കണ്ടില്ല. നിർമ്മണത്തിലെ ഉദ്യോഗസ്ഥ പിഴവുകൾ ചൂണ്ടികാട്ടി കെ-സ്റ്റഡീസ് കാസർഗോഡിൻ്റെ നേതൃത്വത്തിൽ പദയാത്ര നടത്തി പ്രതിഷേധം രേഖപെടുത്തകയാണ് പൊതുപ്രവർത്തകനായ നാസർ ചെർക്കളം. ദേശീയ പാതയിലെ ദുരിതം ബന്ധപ്പെട്ട ഉന്നത അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുന്നതിനും പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താനാണ് നാസർ ചെർക്കളം പദയാത്ര നടത്തുന്നത്.

മഞ്ചേശ്വരത്തു നിന്നും ചെർക്കളം വരെ രണ്ടു ദിവസങ്ങളിലായി 37 കിലോമീറ്റർ ദൂരമാണ് പദയാത്ര. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് പരിസരത്ത് നിന്നും ബുധനാഴ്ച്ച രാവിലെ പദയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം നടന്നു. എ.കെ.എം അഷ്റഫ് എം.എൽ.എ ഫ്ലാഗ് ഓഫ് നടത്തി ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജീൻ ലെവീണോ മന്തെരോ, വൈസ് പ്രസിഡണ്ട് മുഹമ്മദ് അബൂബക്കർ സിദ്ദീഖ്, വാർഡ് മെമ്പർമാരായ സമീറ കോളേജ് പ്രിൻസിപ്പൽ കെ മുഹമ്മദലി മാസ്റ്റർ, കോളേജ് യൂണിയൻ ചെയർമാൻ അനിഷ് എന്നിവർ ഉദ്ഘാടന യോഗത്തിൽ സംസാരിച്ചു. വിദ്യാർത്ഥികൾ ഊഷ്മളമായ അഭിവാദ്യങ്ങൾ നേർന്നു. പദയാത്രയുടെ ആദ്യ സ്വീകരണം ഗുഡ് ലക്ക് ഫ്രണ്ട്സ് ക്ലബ് പൊസോട്ടിൻ്റെ ആഭിമുഖ്യത്തിൽ നടന്നു. അബ്ദുൽ നാസർ, ഇസ്മായിൽ, ഹനീഫ് വാമഞ്ചൂർ, മഹ്മൂദ് ഹാജി സംസം, അഷ്റഫ്, ഫൈസൽ തുടങ്ങിയവർ ജാഥ ക്യാപ്റ്റൻ നാസർ ചെർക്കളത്തിനേയും അംഗങ്ങളായ ഉസ്മാൻ പള്ളിക്കാൽ, അബ്ദുൽ ഖാദർ പാറക്കട്ട എന്നിവരെയും സ്വീകരിച്ചു. പദയാത്ര ബുധനാഴ്ച്ച വൈകിട്ട് ആറുമണിയോടെ മൊഗ്രാൽ ജംഗ്ഷനിൽ അവസാനിക്കും. വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് മൊഗ്രാൽ മുസ്ലിം ലീഗ് ഓഫീസ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പദയാത്ര വൈകുന്നേരം 8 മണിയോടെ ചെർക്കളയിൽ സമാപിക്കും. വലിയ സ്വീകരണമാണ് പദയാത്രയ്ക്ക് അതാത് പ്രദേശത്ത് നിന്നും ലഭിക്കുന്നത്. മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ മകനാണ് നാസർ ചെർക്കളം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest