ജനകീയ സമരം വിജയം കണ്ടു; കുമ്പള അരിക്കാടിയിലെ ടോൾ പ്ലാസ നിർത്തലാക്കി; കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനം കൈക്കൊണ്ടതായി ബി.ജെ.പി; ടോൾ പൂട്ടുന്ന ആശ്വാസത്തിൽ നാട്ടുകാർ; കൂടുതൽ അറിയാം..

You are currently viewing ജനകീയ സമരം വിജയം കണ്ടു; കുമ്പള അരിക്കാടിയിലെ ടോൾ പ്ലാസ നിർത്തലാക്കി; കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനം കൈക്കൊണ്ടതായി ബി.ജെ.പി; ടോൾ പൂട്ടുന്ന ആശ്വാസത്തിൽ നാട്ടുകാർ; കൂടുതൽ അറിയാം..

കാസർകോട്: ജില്ലയിൽ വലിയ ജനകീയ സമരത്തിന് കാരണമായ ദേശീയ പാത 66 കുമ്പള അരിക്കാടിയിൽ സ്ഥാപിച്ച ടോൾ പ്ലാസ നിർത്തലാക്കാൻ പോകുന്നു. കുമ്പള ആരിക്കാടിയിലെ ടോൾ ബൂത്ത് അടച്ചുപൂട്ടാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങും എന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. ടോൾ ഗേറ്റ് പൂർണമായും നിർത്തലാക്കൻ നടപടികൾ ആരംഭിച്ചതായും 48 മണിക്കൂറിനുള്ളിൽ കുമ്പള ടോൾ ബൂത്ത് പൂട്ടുമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.എൽ അശ്വനി വ്യക്തമാക്കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ നിർദ്ദേശം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ലഭിച്ചതായും ബി.ജെ.പി അധ്യക്ഷ വ്യക്തമാക്കി. കേന്ദ്ര തീരുമാനത്തെ ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ സ്വാഗതം ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കും അദ്ദേഹം നന്ദി അറിയിക്കുന്നതായി സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

അതേസമയം ടോൾ പിരിവിനെതിരെ പ്രദേശത്ത് ദീർഘനാളായി തുടരുന്ന ശക്തമായ പ്രതിഷേധം ഗുണം ചെയ്തതായി ജനകീയ സമര സമിതിയും അവകാശപ്പെട്ടു. മഞ്ചേശ്വരം എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ജനകീയ സമരത്തിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ മുട്ടുമടക്കിയതായി സമര സമിതി നേതാവ് സി എ സുബൈർ പറഞ്ഞു. സമരത്തിന് പിന്തുണ നൽകാത്ത രണ്ട് കൂട്ടരാണ് കുമ്പളയിൽ ഉണ്ടായത്. അതിൽ ഒന്ന് ബിജെപി യാണ് മറ്റൊന്ന് എസ്.ഡി.പി.ഐ ആണെന്നും സുബൈർ കൂട്ടിച്ചേർത്തു. ജനകീയ സമരത്തിനൊപ്പം സമര സമിതി നിയമ പോരാട്ടവും തുടരുന്നതിന് ഇടെയാണ് കേന്ദ്ര സർക്കാർ തീരുമാനം എന്നതും ജില്ലയിലെ ജനങ്ങൾക്ക് ആശ്വാസം നൽകുന്നു. എന്നാൽ ടോൾ പൂട്ടുന്നതിൽ നിർണ്ണായക പങ്കുവഹിച്ചതായി ബിജെപി അവകാശപ്പെടുമ്പോൾ ബിജെപിയെ തള്ളി സമര സമിതി മുന്നോട്ട് വന്നു. ജനകീയ സമരത്തിൻ്റെ വിജയമാണ് കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്നിലെന്നും സമരക്കാർ പറയുന്നു. ടോൾ പൂട്ടുന്നതിലും രാഷ്ട്രീയ ചർച്ച കൊഴുക്കുകയാണ്.

0Shares