
ബദിയടുക്ക (കാസറഗോഡ്): മുസ്ലിം ലീഗ് കാസർകോട് മണ്ഡലം അധ്യക്ഷനും ജനകീയ നേതാവുമായ മാഹിൻ കേളോട്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ വാർഡിലേക്ക് മത്സരിക്കുന്നു എന്നത് ചർച്ചാ വിഷയമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ എം.എൽ.എ സ്ഥാനത്തേക്ക് മത്സരിക്കാൻ പരിഗണിക്കപ്പെടുന്ന പേരുപേരുകളിൽ മാഹിൻ കേളോട്ടും ഇടം പിടിച്ചിരുന്നു. മാത്രവുമല്ല ജന സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ച്ചവെക്കുന്നതിൽ മാഹിൻ കേളോട്ട് മുന്നിലാണ്. കാസറഗോഡ് സി.എച്ച് സ്ഥാപിച്ചതുമുതൽ ജനറൽ കൺവീനറായി തുടരുന്നു. മണ്ഡലം അധ്യക്ഷൻ എന്ന നിലയിൽ അടുത്ത നിയമസഭ തെരഞ്ഞടുപ്പിൽ എൻ.എ നെല്ലിക്കുന്നിൻ്റെ പിൻഗാമിയായി വരാനും സാധ്യതയുള്ള നേതാവാണ് ഇദ്ദേഹം. മാഹിൻ കേളോട്ട് കാസറഗോഡ് എം.എൽ.എ സ്ഥാനാർത്ഥിയായി മത്സരിക്കും എന്ന പ്രതീതി നിലനിൽക്കെയാണ് പഞ്ചായത്ത് തെരഞ്ഞടുപ്പിലെ സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഇതോടെ പാർട്ടി പ്രവർത്തകർക്കിടയിലും നാട്ടുകാർക്കിടയിലും സംഭവം ചർച്ചയായിമാറി.
ബദിയടുക്ക പഞ്ചായത്തിലെ വാർഡ് വിഭജനത്തിൽ മാറ്റങ്ങൾ ഉണ്ടായതോടെ പുതിയ രണ്ട വാർഡുകൂടി നിലവിൽ വന്നു. വാർഡുകളുടെ എണ്ണം 19 ൽ നിന്നും 21 ആയി വർധിച്ചു. ഇത് യു.ഡി.എഫിനെയും ബിജെപിയെയും ഒരുപോലെ ആശങ്കയിലാക്കി എന്നാണ് വിവരം. ഇതോടെ പഞ്ചായത്ത് ഭരണം ഉറപ്പിക്കാനായി മുസ്ലിം ലീഗ് ജനകീയ നേതാവായ മാഹിൻ കേളോട്ടിനെ തന്നെ രംഗത്തിറക്കി എന്നാണ് പറയുന്നത്. പുതുതായി നിലവിൽ വന്ന വാർഡ് 21 സീതാംഗോളി വാർഡിൽ നിന്നുമാണ് മാഹിൻ കേളോട്ട് മത്സരിക്കുന്നത്. മാഹിൻ കേളോട്ട് രംഗത്തെത്തിയതോടെ ബദിയടുക്കയിലെ യു.ഡി.എഫ് കേന്ദ്രം ഉണർന്നിട്ടുണ്ട്. വലിയ ഭൂരിപക്ഷത്തിൽ പഞ്ചായത്ത് ഭരണം നിലനിർത്തും എന്നാണ് മാഹിൻ കേളോട്ട് പറയുന്നത്. കഴിഞ്ഞ തെരഞ്ഞടുപ്പിൽ ബലാബലത്തിലായിരുന്നു യു.ഡി.എഫ് ഭരണം നിലനിർത്തിയിരുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മാഹിൻ കേളോട്ട് ചാനൽ ആർ.ബി യുമായി പങ്കുവെച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞടുപ്പും നിലവിലെ രാഷ്ട്രീയ സാഹചര്യവും. വീഡിയോ മുഴുവനായും കാണുക..
