Categories
local news national news obitury trending

മഞ്ചേശ്വരത്ത് അമ്മയെ കൊലപ്പെടുത്തിയ ശേഷം രക്ഷപെടാൻ ശ്രമിച്ച മകൻ പിടിയിലായി; പ്രതി ഉണ്ടായിരുന്നത് കർണ്ണാടകയിലെ ഉഡുപ്പി കുന്ദാപുരയിൽ; പിന്തുടർന്ന് പോലീസ് നടത്തിയ നീക്കങ്ങൾ..

കാസർകോട്: മഞ്ചേശ്വരത്ത് അമ്മയെ കൊലപ്പെടുത്തിയ ശേഷം രക്ഷപെടാൻ ശ്രമിച്ച മകൻ പിടിയിലായി. ഉഡുപ്പി കുന്ദാപുരയിൽ വെച്ചാണ് പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. സംഭവം നടന്ന സ്ഥലത്ത് നിന്നും 200 കിലോമീറ്റർ അകലെ നിന്നാണ് പ്രതിയെ പോലീസ് അതി സാഹസികമായി പിന്തുടർന്ന് പിടികൂടിയത്. ടവർ ലൊക്കേഷൻ നോക്കിയായിരുന്നു പോലീസിൻ്റെ നീക്കങ്ങൾ. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തിയാണ് പ്രതി രക്ഷപെട്ടത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്. ഹിൽഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്. ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം എന്നാണ് നിഗമനം. മകൻ മെൽവിൻ മൊണ്ടേരയാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അയൽക്കാരിയായ ലോലിത എന്ന യുവതിയും തീ പൊള്ളലേറ്റ് ചികിത്സയിലുണ്ട്. ആക്രമണ കാരണം വ്യക്തമല്ല. പ്രതി കെട്ടിട നിർമാണ തൊഴിലാളിയാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest