Categories
ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനായുള്ള മൗലവി ഗ്രുപ്പിൻ്റെ ഹജ്ജാജിമാരുടെ സംഘം ആത്മീയ നിറവിൽ യാത്ര തുടങ്ങി
Trending News





കാസറഗോഡ്: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി മൗലവി ഹജ്ജ് ഗ്രൂപ്പ് വഴിയുള്ള ഹജ്ജാജിമാരുടെ സംഘം യാത്ര തുടങ്ങി. ആത്മീയ നിറവിൽ കാസർകോട് മാലിക്ദീനാറിൻ്റെ മണ്ണിൽനിന്നുമാണ് യാത്ര പുറപ്പെട്ടത്. ഹജ്ജാജിമാരുടെ യാത്രാ സംഘത്തിന് വലിയ ജനാവലിയുടെ സാന്നിധ്യത്തിൽ മൗലവി ഗ്രൂപ്പ് ഊഷ്മളമായ യാത്രയയപ്പ് നൽകി. ചടങ്ങിൽ മാലിക് ദീനാർ ഖത്തീബ് അബ്ദുൽ മജീദ് ബാഖവി പ്രാർത്ഥന നടത്തി. ഹജ്ജിൻ്റെ മഹത്വം വിവരിച്ചുകൊണ്ട് ആത്മീയമായ സന്ദേശം നൽകിയ അദ്ദേഹം ഹജ്ജാജിമാരുടെ യാത്ര രേഖകൾ കൈമാറി. ബഷീർ ദാരിമി ഹാജിമാരുടെ സുരക്ഷിതവും നിറവുമുള്ള ഹജ്ജും എന്ന വിഷയത്തിൽ സന്ദേശം നൽകി. അമീറായി അബ്ദുറഹ്മാൻ ലായി ചെമനാട്, ഹജ്ജ് സംഘത്തിന് നേതൃത്വം നൽകും. ഹജ്ജാജിമാരുടെ ബന്ധു മിത്രാദികൾക്കൊപ്പം മൗലവി ഗ്രൂപ്പ്
ഡയറക്ടർമാരായ നൂറൽ ഹസ്സൻ, അബ്ദുൽ സമദ്, അബ്ദുള്ള എന്നിവർ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു. ഹജ്ജിന് ശേഷമുള്ള ആദ്യ ഉംറ സംഘത്തിൻ്റെ ബുക്കിംഗ് പുരോഗമിക്കുന്നതായി മൗലവി ഗ്രൂപ്പ് ഭാരവാഹികൾ അറിയിച്ചു. ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ ഉടൻ മൗലവി ഗ്രൂപ്പിനെ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ പറഞ്ഞു.
Also Read

Sorry, there was a YouTube error.