Categories
അസഹനീയമായ ചുട്; കാറ്റ് കടകാത്തവിധം കെട്ടിടം മോടിപിടിപ്പിച്ചത് വിനയായി; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഓപ്പറേഷൻ കഴിഞ്ഞ രോഗികൾക്കും ദുരിതം


SPECIAL REPORT:
Also Read
കാസറഗോഡ്: കാഞ്ഞങ്ങാടുള്ള കാസറഗോഡ് ജില്ലാ ആശുപത്രിയിൽ ദുരിതമനുഭവിച്ച് രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും. അസഹനീയമായ ചൂട് കാരണം സർജിക്കൽ വാർഡ് അടക്കമുള്ള ഒന്നാം നിലയിൽ കൂടുതൽ ദുരിതമാണ് ഉള്ളത്. കെട്ടിടം മോടിപിടിപ്പിക്കുന്നതിൻ്റെ ഭാഗമായി ജനാലയുടെ ഭാഗങ്ങൾ കാറ്റ് കടകാത്തവിധം അടഞ്ഞതോടെയാണ് ദുരിതം ഇരട്ടിയായത്. വേനലായതിനാൽ എ.സി ഇല്ലാത്ത സർജിക്കൽ വാർഡ് അടക്കമുള്ള ഒന്നാം നിലയിൽ കൂടുതൽ ക്ഷീണം അനുഭവിക്കുന്നതായി രോഗികൾ പറയുന്നു. ഓപ്പറേഷൻ ആവശ്യമുള്ള രോഗികളെ മുമ്പും ശേഷവും അഡ്മിറ്റ് ചെയ്യുന്ന റൂമുകളിൽ തീരെ എയർ സർകുലേഷൻ ഇല്ല എന്നതാണ് പരാതി. ഇവിടം എ.സി അനിവാര്യമാണ്. ജനാലകൾ തുറന്നിട്ടാലും കാറ്റ് അകത്ത് കടക്കാത്തതാണ് ദുരിതത്തിന് പ്രധാന കാരണം.

രോഗികളുടെ സുരക്ഷയുടെ ഭാഗമായി ഗ്ലാസ് ഡോറുകളുള്ള റൂമുകളാണ് വാർഡുകളാക്കി മാറ്റിയിട്ടുള്ളത്. ഓപ്പറേഷൻ കഴിഞ്ഞ രോഗികളെ നിരീക്ഷിക്കുന്നതിനായി അതീവ ജാഗ്രതയോടെയാണ് ആശുപത്രികളിൽ ഇത്തരം വാർഡുകളിൽ താമസിപ്പിക്കുന്നത്. എന്നാൽ അസഹനീയമായി ചൂട് കാരണം ഫാൻ ഉണ്ടായിട്ടും കാര്യമില്ലാത്ത സാഹചര്യം. ഫാൻ ഇട്ടാലും ചൂട് കാറ്റാണ് ലഭിക്കുന്നത് എന്ന് രോഗികൾ പറഞ്ഞു. എ.സി ഘടിപ്പിക്കാത്ത റൂമിൽ ഓപ്പറേഷൻ കഴിഞ്ഞ രോഗികളെ പാർപ്പിക്കുന്നത് കൂടുതൽ ദുരിതമാണ് ഉണ്ടാകുന്നതെന്ന് ആശുപത്രി ജീവനക്കാരും പറയുന്നു.

എയർ സർകുലേഷൻ ഇല്ലാത്ത ഇടങ്ങളിൽ എ.സി അനിവാര്യമാണ്. ഡോക്ടർമാരുടെ റൂമുകളിലും നിലവിൽ എ.സികളില്ല. രണ്ടാം നിലയിലെ ചില വാർഡുകളിൽ നിലവിൽ എ.സി ഉള്ളതായി ആശുപത്രി ജീവനക്കാർ പറഞ്ഞു. ഒന്നാം നിലയിലെ സർജിക്കൽ വാർഡുകളിലും ഡോക്ടർമാരുടെ മുറികളിലും അടിയന്തിരമായി എ.സി ഘടിപ്പിക്കാനുള്ള നടപടി ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണമെന്നാണ് രോഗികളുടെ ആവശ്യം. വിവിധ രോഗങ്ങളുടെ ചികിത്സക്കായി നല്ല ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്ന ജില്ലാ ആശുപത്രിയിലേക്ക് കാസർകോട് ജില്ലയിൽ നിന്ന് കൂടാതെ മറ്റു ജില്ലകളിൽ നിന്നും രോഗികൾ എത്തുന്നുണ്ട്. എന്നാൽ ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ അധികാരികളുടെ ശ്രദ്ധ എത്തിയിട്ടില്ല എന്നതാണ് ഖേദകരം.



Sorry, there was a YouTube error.