മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സ്ഥാപക നേതാവ് വി.വി ദക്ഷിണാമൂർത്തി മാസ്റ്റർ അനുസ്മരണ യോഗം നടന്നു; എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

You are currently viewing മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സ്ഥാപക നേതാവ് വി.വി ദക്ഷിണാമൂർത്തി മാസ്റ്റർ അനുസ്മരണ യോഗം നടന്നു; എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കാസർഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ സ്ഥാപക പ്രസിഡണ്ടും സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വവുമായ വി.വി ദക്ഷിണാമൂർത്തി മാസ്റ്ററുടെ അനുസ്മരണ യോഗം നടന്നു. കാഞ്ഞങ്ങാട് എം.എൻ സ്മാരകത്തിൽ വച്ച് നടന്ന പരിപാടി എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിക്കൊടുക്കുവാനുള്ള പോരാട്ട വീഥികളിൽ എന്നും മുൻപന്തിയിൽ നിന്ന പോരാളിയായിരുന്നു ദക്ഷിണാമൂർത്തി മാസ്റ്റർ എന്ന് എം.എൽ.എ അനുസ്മരിച്ചു. യൂണിയൻ ജില്ലാ പ്രസിഡണ്ട് യു.തമ്പാൻ നായർ അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് കാസർഗോഡ് ഡിവിഷൻ ഏരിയ ചെയർമാൻ കെ.വി സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി എം.സദാനന്ദൻ, സതീശൻ നീലേശ്വരം, കമലാകാന്ത, കെ.വി രാഘവൻ എന്നിവർ സംസാരിച്ചു.

0Shares