Categories
വേടൻ പുലിയെ വേട്ടയാടിയതിന് തെളിവുണ്ടോ.? ചോദ്യത്തിൽ ഉത്തരം മുട്ടി വനം വകുപ്പ്; കോടതി ജാമ്യം അനുവദിച്ചു
Trending News





കൊച്ചി: പുലി പല്ല് കേസിൽ റാപ്പർ വേടന് കോടതി ജാമ്യം അനുവദിച്ചു. കഞ്ചാവ് കേസിൽ വലയിലായതിന് പിന്നാലെ പുലി പല്ല് വിഷയവുമായി ബന്ധപ്പെട്ട് വനം വകുപ്പ് എടുത്ത കേസിലാണ് ജാമ്യം. കഷ്റ്റഡിയിലായ റാപ്പർ വേടനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനായിരുന്നു വനം വകുപ്പ് നീക്കം. ഇതിനെതിരെ സോഷ്യൽ മീഡിയകളിൽ വ്യാപക പ്രതിഷേധം ഉയർന്നു. നിരവധിപേർ വേടന് അനുകൂലമായി രംഗത്ത് വന്നു. ഇതിന് പിന്നാലെ നിയമപരമായി തന്നെ കോടതി വേടന് ജാമ്യം അനുവദിച്ചു. സംഭവത്തിൽ വനം വകുപ്പിന് വലിയ തിരിച്ചടിയാണുണ്ടായത്. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കാമെന്ന് വേടൻ, കോടതിയെ അറിയിച്ചു. പുലി പല്ല് എന്നത് അറിയില്ല എന്ന് വേടൻ കോടതിയിൽ പറഞ്ഞു. വാദം കോടതി അംഗീകരിച്ചു. ഒരാൾ നൽകിയ ഗിഫ്റ്റ് എങ്ങനെ തിരിച്ചറിയാനാകും എന്ന് കോടതി ചോദിച്ചു. ഇദ്ദേഹത്തിന് എതിരെ സമാനമായ കേസുണ്ടോ എന്ന് ചോദിച്ച കോടതി ഇദ്ദേഹം പുലിയെ വേട്ടയാടിയതിന് തെളിവുണ്ടോ എന്നും ചോദിച്ചു. വനം വകുപ്പിന് ഉത്തരം മുട്ടിയ സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
Also Read

Sorry, there was a YouTube error.