
കാഞ്ഞങ്ങാട്: രാഹുൽ മാങ്കൂട്ടം എം.എൽ.എ സ്ഥാനം രാജിവയ്ക്കുക, രാഹുൽ മാങ്കൂട്ടത്തെ സംരക്ഷിക്കുന്ന ഷാഫി പറമ്പിൽ എം.പിയെയും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും തിരിച്ചറിയുക എന്നാവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തിൻ്റെ ഭാഗമായി ആരോപണം നേരിടുന്ന പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൻ്റെ കോലം കത്തിച്ചു.

കോട്ടച്ചേരി കുന്നുമ്മൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കാഞ്ഞങ്ങാട് നഗരത്തിൽ അവസാനിപ്പിച്ചു. നഗരത്തിലാണ് പ്രതിഷേധ യോഗ ശേഷം എം.എൽ.എയുടെ കോലം കത്തിച്ചത്. ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി വി ഗിനീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് വിപിൻ ബല്ലത്ത് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹരിത നാലപ്പാടം വി.പി അമ്പിളി എന്നിവർ സംസാരിച്ചു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി യതീഷ് വാരിക്കാട്ട് സ്വാഗതം പറഞ്ഞു.
