Trending News





കാഞ്ഞങ്ങാട്: വസ്ത്രവ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ പ്രിയ സ്ഥാപനമായ കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്സില്‍ ഓണം ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി. ഏറ്റവും മികച്ച ഓഫറുകളാണ് ഈ സീസണില്‍ ഇമ്മാനുവല്‍ സില്‍ക്സ് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. നിരവധി കോമ്പോ ഓഫറുകളും സിംഗിള്‍ വാല്യൂ ഓഫറുകളും ഇതില്‍ ഉള്‍പ്പെടുന്നു. ലേഡീസ് ക്രോപ്‌ടോപ്പുകള്‍ മൂന്നെണ്ണം 399 രൂപയ്ക്കും ഗേള്‍സ് ടീഷര്‍ട്ടുകള്‍ മൂന്നെണ്ണത്തിന് 299 രൂപയുമാണ്. ലേഡീസ് കുര്‍ത്തികള്‍ മൂന്നെണ്ണത്തിന് 599 രൂപയുമാണ്. ബോയ്‌സ് ടീഷര്‍ട്ട് മൂന്നെണ്ണത്തിന് 299 രൂപയുമാണ് വില. ഇങ്ങനെ ഒട്ടനവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുളളത്. പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ 10 ഭാഗ്യശാലികള്‍ക്ക് ഡയമണ്ട് നെക്ക്‌ലേസുകളും സമ്മാനമായി നല്‍കും. ഈ കാലയളവില്‍ വിവാഹ പര്‍ച്ചേഴ്‌സ് നടത്തുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Also Read

ഒരു ലക്ഷം രൂപയുടെ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് റഫ്രിജറേറ്റര്‍ സൗജന്യമായി നല്‍കും. 75,000/- രൂപയുടെ പര്‍ച്ചേഴ്‌സിന് വാഷിംഗ് മെഷീന്‍, 50,000/- രൂപയുടെ പര്‍ച്ചേഴ്‌സിന് എല്‍.ഇ.ഡി ടിവി, 25,000/- രൂപയുടെ പര്‍ച്ചേഴ്‌സിന് മിക്‌സി എന്നിവയും സമ്മാനമായി നല്‍കും. സെപ്റ്റംബര്‍ 17 വരെയാണ് ഓണം ഷോപ്പിംഗ് ഫെസ്റ്റ് നടക്കുക. ഷോപ്പിംഗ് ഫെസ്റ്റിൻ്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് ഷോറൂമിൽ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിർവഹിച്ചു. പി മുഹമ്മദ് കുഞ്ഞി പൂച്ചക്കാട് സമ്മാനകൂപ്പണ്‍ ഏറ്റുവാങ്ങി. സി.പി ഫൈസല്‍, പി.ആര്‍.ഒ മൂത്തല്‍ നാരായണന്‍, ഷോറൂം മാനേജര്‍ സന്തോഷ്.ടി എന്നിവരും ജീവനക്കാരും ഉപഭോകതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

Sorry, there was a YouTube error.