തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പൂർത്തീകരിച്ച 62 ലൈഫ് പി.എം.എ.വൈ വീടുകളുടെ താക്കോൽ ദാനവും കുടുംബ സംഗമവും നടന്നു; ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പൂർത്തീകരിച്ച 62 ലൈഫ് പി.എം.എ.വൈ വീടുകളുടെ താക്കോൽ ദാനവും കുടുംബ സംഗമവും നടന്നു; ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു

കാസറഗോഡ്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തില്‍ പൂർത്തീകരിച്ച 62 ലൈഫ് പി.എം.എ.വൈ വീടുകളുടെ താക്കോൽ ദാനവും കുടുംബ സംഗമവും സി.എച്ച് മുഹമ്മദ്‌ കോയ സ്മാരക ടൗൺ ഹാളിൽ വച്ചു നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ അധ്യക്ഷനായ ചടങ്ങ് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. താക്കോൽ ദാനവും ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും, ത്രിതല പഞ്ചായത്തുകളെ ഏകോപിപ്പിച്ച് വീടുകൾക്ക് ഫണ്ട്‌ അനുവദിക്കുന്നതിൽ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ചെയ്യുന്നത് മാതൃകാ പരമായ പ്രവർത്തനങ്ങളാണെന്നും, ഫണ്ട്‌ ചെലവഴിക്കുന്നതിൽ ഭരണസമിതിയും, നിർവഹണ ഉദ്യോഗസ്ഥരും മികച്ച പ്രവർത്തനമാണ് കാഴ്ച വെച്ചതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. മുഖ്യാതിഥിയായ ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ എം.വത്സൻ പദ്ധതി വിശദീകരണം നടത്തി. മഹയൂബ വേസ്റ്റ് മാനേജ്മെന്റും, ഫാർമേഴ്സ് ബാങ്കും സ്പോൺസർ ചെയ്ത ഗുണഭോക്താക്കൾക്കുള്ള ഗൃഹോപകരണങ്ങൾ ഗുണഭോക്താക്കൾക്ക് നൽകുവാനായി പ്രസിഡന്റ്‌ വി.കെ ബാവ ഏറ്റുവാങ്ങി.

ദേശീയ അംഗീകാരം നേടിയ പ്രസിഡന്റ്‌ വി.കെ ബാവയ്ക്കുള്ള മഹയൂബ വേസ്റ്റ് മാനേജ്മെന്റിൻ്റെ ആദരവ് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് നൽകി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ എം. മനു, വൈസ് പ്രസിഡന്റ്‌ ഇ.എം ആനന്ദവല്ലി, ഗ്രാമപഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷംസുദീൻ ആയിറ്റി, ബ്ലോക്ക് മെമ്പർ സി. ചന്ദ്രമതി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സത്താർ വടക്കുമ്പാട്, മെമ്പർമാരായ കെ.വി കാർത്യായനി, ഇ ശശിധരൻ, എം. രജീഷ് ബാബു, ഫായിസ് ബീരിച്ചേരി, സീതഗണേഷ്, കെ.വി രാധ, കെ.എൻ.വി ഭാർഗവി, എ.കെ സുജ, എം.കെ ഹാജി, എം. അബ്ദുൾ ഷുക്കൂർ, ഫരീദ ബീവി കെ.എം, സാജിദ സഫറുള്ള, സുനീറ. വി.പി, ഷൈമ. എം, സെക്രട്ടറി സി.ബി ജോർജ്, വി.ഇ.ഒ മാരായ രജിഷ കൃഷ്ണൻ, പ്രസൂൺ. എസ്.കെ മഹയൂബ വേസ്റ്റ് മാനേജ്‌മന്റ് പ്രതിനിധി അസറുദീൻ, ഫാർമേഴ്സ് ബാങ്ക് പ്രസിഡന്‍റ് വി.വി വിജയന്‍, എം.ഡി സേതുമാധവൻ, വൈസ് പ്രസിഡന്റ്‌ എല്‍.കെ യൂസഫ്, സി.ഡി.എസ് ചെയർ പേഴ്സൺ എം. മാലതി എന്നിവർ സംസാരിച്ചു.

0Shares