Categories
തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ പൂർത്തീകരിച്ച അറുപത് ലൈഫ് വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി
60 വീടുകളുടെ താക്കോൽ ദാനവും, ഗുണഭോക്താക്കളുടെ കുടുംബസംഗമവും നടന്നു.
Trending News





കാസർഗോഡ്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ 2023-2024 സാമ്പത്തിക വർഷത്തിൽ പണി പൂർത്തീകരിച്ച 60 വീടുകളുടെ താക്കോൽ ദാനവും, ഗുണഭോക്താക്കളുടെ കുടുംബസംഗമവും നടന്നു. സി.എച്ച് മുഹമ്മദ് കോയ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഗുണഭോക്താക്കൾക്ക് വീടുകളുടെ താക്കോൽ കൈമാറി. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവയുടെ അധ്യക്ഷനായി.
Also Read

ജില്ലയിൽ ഏറ്റവും കൂടുതൽ വീടുകൾ പൂർത്തീകരിച്ച തൃക്കരിപ്പൂർ പഞ്ചായത്ത് മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയതെന്ന് ബേബി ബാലകൃഷ്ണൻ പറഞ്ഞു. തൃക്കരിപ്പൂർ സിയാ ഗോൾഡ് സ്പോൺസർ ചെയ്ത ഗൃഹോപകരണം മാനേജിങ്ങ് ഡയരക്ടർ അബ്ദുൽ ശുകൂർ കൈമാറി. ഭരണസമിതിയുടെ കൃത്യമായ മോണിറ്ററിങ്ങും പിന്തുണയും നിർവ്വഹണ ഉദ്യോഗസ്ഥയുടെ കൃത്യമായ ഇടപെടലുമാണ് കരാറിൽ ഏർപ്പെട്ട 90ശതമാനത്തിന് മുകളിൽ വീടുകളും പണി പൂർത്തീയാക്കുന്നതിൽ പങ്കു വഹിച്ചതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ പറഞ്ഞു.

ചടങ്ങിൽ ജില്ല പഞ്ചായത്ത് സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ എം.മനു, സ്റ്റാൻറിങ്ങ് കമ്മിറ്റി ചേയർമാൻ മാരായ ഹാഷിം കാരോളം, ശംസുദ്ദീൻ ആയിറ്റി, എം.സൗദ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ടി.എസ് നജീബ്, വി.പി പി ശുഹൈബ്, ദാരിദ്യ വർക്കിങ്ങ് ഗ്രൂപ്പ് ചെയർമാൻ എം.ഷൈമ, പഞ്ചായത്ത് മെമ്പർ കെ വി കാർത്ത്യാനി, എം രജീഷ് ബാബു, ഇ ശശിധരൻ, നവകേരളം ആർ.പി, ദേവരാജൻ, പഞ്ചായത്ത് സെക്രട്ടറി പി. അരവിന്ദൻ, വി.ഇ ഒ രജിഷ കൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

Sorry, there was a YouTube error.