
കാസർകോട്: കാസർകോട് നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ മത്സ്യത്തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കള്‍ക്കുള്ള ലാപ്‌ടോപ്പുകൾ നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം കൈമാറി. നഗരസഭാ കൗണ്‍സില്‍ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, സിയാന ഹനീഫ്, ഖാലിദ് പച്ചക്കാട്, രജനി കെ, നഗരസഭാ കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി അബ്ദുല്‍ ജലീല്‍ ഡി.വി, മറ്റു ഉദ്യോഗസ്ഥർ സംബന്ധിച്ചു.
