Categories
ഉടുമ്പുന്തല കുടുംബാരോഗ്യകേന്ദ്രത്തിൽ ലാബ് സൗകര്യം ആധുനിക സൗകര്യങ്ങളോടുകൂടി വിപുലപ്പെടുത്തുന്നു; ഉദ്‌ഘാടനം 13 ന്
Trending News





കാസറഗോഡ്: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിലെ ഉടുബുന്തല കുടുബാരോഗ്യ കേകേന്ദ്രത്തിൽലാബ് സൗകര്യം വിപുലപ്പെടുത്തുന്നു. ഹെൽത്ത് ഗ്രാൻ്റ് ഫണ്ട് 12 ലക്ഷം രൂപ ചിലവിൽ ഫുള്ളി ആട്ടോമേറ്റഡ് ബയോകെമിക്കൽ അനലൈസറിൻ്റെ പ്രപ്രവർതനം സജ്ജമാക്കിയത്. ഉൽഘാടനം ഈ മാസം 13 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ ഉൽഘാടന കർമ്മം നിർവഹിക്കും. നിലവിലുള്ള 40ലധികം ടെസ്റ്റുകൾക്ക് പുറമേ പരിപൂർണ്ണ കൊളസ്ട്രോൾ പരിശോധന, കിഡ്നി, ലിവർ സംബന്ധമായ മുഴുവൻ പരിശോധനകൾക്കുമുള്ള സൗകര്യം ഇതോടെ ലഭ്യമാകും. പാലിയേറ്റീവ് രോഗികൾ, എൻഡോസൾഫാൻ രോഗികൾ, ഗർഭിണികൾ, ആരോഗ്യ കിരൺ -17 വയസ് പ്രായമുള്ള കുട്ടികൾ എന്നിവർക്കുള്ള ലാബ് പരിശോധനകൾ പൂർണമായും സൗജന്യമായിരിക്കും. മറ്റുള്ളവർക്ക് നാമമാത്രമായ സംഖ്യയാണ് ഈടാക്കുക. പ്രസ്തുത സംഖ്യ ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തി കൾക്കാണ് ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റി ഉപയോഗിക്കുക. രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് പ്രവർത്തി സമയം. 2020ലാണ് ഗ്രാമ പഞ്ചായത്ത് അന്നത്തെ പ്രൈമറി ഹെൽത്ത് സെൻ്ററിന്ന് വേണ്ടി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമ്മിച്ചത്. 2021ൽ ലാബിൽ സർക്കാർ ലാബ് ടെക്നീഷ്യനെ നിയമിച്ചു. പിന്നീട് പ്രൈമറി ഹെൽത്ത് സെൻ്ററിനെ കുടുംബാരോഗ്യ കേന്ദ്രമായിഉയർത്തി. നിലവിലുള്ള ഒരു സ്റ്റാഫിന് പുറമെ പഞ്ചായത്തും അധികമായി ഒരു സ്റ്റാഫിനെ നിയമിച്ചു. അവർക്കുള്ള ശമ്പളം പഞ്ചായത്താണ്നൽകി വരുന്നത്. ഗ്രാമപഞ്ചായത്തിൻ്റെ വിഹിതം കൂടി ഉൾപ്പെടുത്തി ലാബ് സൗകര്യങ്ങൾ മറ്റു സ്വകാര്യലാബുകളോട് കിടപിടിക്കുന്ന രീതിയിൽ അത്യാധുനീക രീതിയിൽ സജ്ജീകരിച്ചു. ആരോഗ്യമേഖലയിൽ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന പദ്ധതികൾ നടപ്പിലാക്കുക എന്നതാണ് ഭരണസമിതിയുടെ ലക്ഷ്യമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. ബാവ പറഞ്ഞു.
Also Read

Sorry, there was a YouTube error.