Categories
Gulf local news news

ജൂൺ 26 ന് നോർക്ക ഓഫീസിന് മുന്നിൽ അവകാശ സമരം; സംസ്ഥാന വ്യാപക സമരത്തിന് ഒരുങ്ങി കേരള പ്രവാസി ലീഗ്

കാസർകോട്: കേരള പ്രവാസി ലീഗ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർക്ക ഓഫീസിന് മുമ്പിൽ 2025 ജൂൺ 26 ന് രാവിലെ 10 മണിക്ക് അവകാശ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേരള പ്രവാസി ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായാണ് കാസർകോടും സമരം നടത്തുന്നത്. കേരള പ്രവാസി ലീഗ് ജില്ലാപ്രവാസമാണ് തീരുമാനം കൈകൊണ്ടത്. നിർദ്ധിഷ്ട പ്രവാസി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ തിരിച്ചു വന്ന പ്രവാസികളെ ഉൾപ്പെടുത്തുക, 60 വയസ് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷനടക്കമുള്ള ക്ഷേമ പെൻഷൻ പദ്ധതികൾ നടപ്പിലാക്കുക, മടങ്ങിയെത്തിയ പ്രവാസികൾക്ക് തിരിച്ചറിയൽ കാർഡ് അനുവദിക്കുക, പ്രവാസി പുനരധിവാസം നടപ്പിലാക്കുക, പ്രവാസി പെൻഷൻ യഥാസമയം വിതരണം ചെയ്യുക എന്നീ ആവശ്യം ഉന്നയിച്ചാണ് സമരം. ജില്ലാ യോഗം സംസ്ഥാന ട്രഷറർ കാപ്പിൽ മുഹമ്മദ് പാഷ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഗഫൂർ തളങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഖാദർ ഹാജി സ്വാഗതം പറഞ്ഞു. ടി.പി. കുഞ്ഞബ്ദുല്ല, സലാം ഹാജി കുന്നിൽ, എ.എം. ഇബ്രാഹിം, സെഡ് എ മൊഗ്രാൽ, ബഷീർ കലിങ്കാൽ, ജാഫിർ എരിയാൽ, മുനീർ പി ചെർക്കള, അഹ്മദലി മൂടം ബയൽ, കെ.എം അബൂദുൽ റഹ്മാൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest