Categories
articles channelrb special Kerala local news national news trending

തിരുവമ്പാടി സംഭവം പാർട്ടിക്കും സർക്കാരിനും കൂടുതൽ ദോഷം ചെയ്യും; സ്വീകരിച്ചത് പ്രതികാര നടപടി തന്നെ; സ്പെഷ്യൽ റിപ്പോർട്ട്

മുഖംമിനുക്കി ജനങ്ങളിൽ കൂടുതൽ സ്വീകാര്യത ഉറപ്പിക്കാൻ ഇറങ്ങിയ പാർട്ടിക്ക് ഏറ്റ വലിയ തിരിച്ചടിയാണ് KSEB സ്വീകരിച്ച നടപടി.

കോഴിക്കോട്: തിരുവമ്പാടിയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അജ്മലിൻ്റെ വീട്ടിലെ വൈദ്യുതി വിഛേദിച്ചത് പ്രതികാര നടപടി എന്ന വിമർശനം ശക്തം. ഇത് പാർട്ടിക്ക് കൂടുതൽ ദോഷംചെയ്യും. മുഖംമിനുക്കി ജനങ്ങളിൽ കൂടുതൽ സ്വീകാര്യത ഉറപ്പിക്കാൻ ഇറങ്ങിയ പാർട്ടിക്ക് ഏറ്റ വലിയ തിരിച്ചടിയാണ് KSEB സ്വീകരിച്ച നടപടി. മക്കൾ ചെയ്ത തെറ്റിന് പ്രായമായ മാതാപിതാക്കളെ ദ്രോഹിക്കുന്ന നടപടി തീർത്തും തെറ്റ്. മക്കൾ തെറ്റ് ചെയ്തങ്കിൽ അവരെ നിയമപരമായി ശിക്ഷിക്കാം. അതിന് അപ്പുറം സ്വീകരിക്കുന്ന ഏതൊരു നടപടിയും ക്രൂരതയാണ്. ജനാതിപത്യ രാജ്യത്ത് ഒരുസർക്കാർ സംവിധാനം തന്നെ വില്ലനായി നിൽക്കുന്നത് അംഗീകരിക്കാൻ ആവില്ല. കെഎസ്ഇബിയുടെ നടപടിയിൽ കൂടുതൽ പഴികേട്ട് സർക്കാർ.

വൈദ്യുതി പുനഃസ്ഥാപിക്കാൻ കെഎസ്ഇബി മുന്നോട്ട് വെച്ച ഉപാധികളെല്ലാം തള്ളിയ കുടുംബം പ്രതിഷേധം തുടർന്നു. ഇത് സർക്കാരിന് കൂടുതൽ സമ്മർദ്ദമുണ്ടാക്കി. ഒടുവിൽ രാത്രിയോടെ
ഉപാധികളില്ലാതെ വൈദ്യുതി പുനഃസ്ഥാപിക്കേണ്ടിവന്നു കെഎസ്ഇബിക്ക്. വൈദ്യുതി പുനഃസ്ഥാപിച്ചതോടെ മുദ്രാവാക്യം മുഴക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആഹ്ളാദം പ്രകടിപ്പിച്ചു. കെഎസ്ഇബി മുട്ടുമടക്കിയെന്നാണ് യൂത്ത് കോൺഗ്രസിൻ്റെ പ്രതികരണം. വൈദ്യുതി പുനഃസ്ഥാപിച്ചതിൽ സന്തോഷമെന്ന് അജ്മലിൻ്റെ മാതാവ് മറിയം പിതാവ് യു.സി റസാഖും മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികാര നടപടികൾ വേദനിപ്പിച്ചുവെന്നും നിയമപോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. ഇനി ഒരാൾക്കും ഈ ഗതി വരരുതെന്നും അവർ പറഞ്ഞു.

കെഎസ്ഇബി എം.ഡിയുടെ നിര്‍ദേശപ്രകാരമാണ് തിരുവമ്പാടി സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അജ്മലിൻ്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്. അജ്മലിൻ്റെ പിതാവിൻ്റെ പേരിലാണ് വൈദ്യുതി കണക്ഷനുള്ളത്. ഇവരുടെ വീട്ടിലെ വൈദ്യുതി ബില്‍ അടക്കാത്തതിനാൽ മൂന്ന് ദിവസം മുന്‍പ് ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിന് പിന്നാലെ ബില്ലടച്ചു. തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ചു. ഇതോടെ ഉണ്ടായ വാക്കേറ്റവും കയ്യങ്കളിയുമാണ് വിഷയത്തിന് തുടക്കം. ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി. ഇത് ചോദ്യം ചെയ്ത് വീണ്ടും ഓഫീസിലെത്തിയ അജ്‌മൽ ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി പിന്നീട് അത് സംഘർഷത്തിൽ കലാശിച്ചു.

ഇതോടെയാണ് വൈദ്യുതി കണക്ഷന്‍ കട്ട് ചെയ്തത് KSEB ഒരുപടി മുന്നിൽ കയറിയത്. ഇതിൽ കുടുംബം ഭയക്കും എന്നാണ് ഉദ്യോഗസ്ഥർ കരുതിയത്. എന്നാൽ കുടുംബം KSEBക്ക് എതിരെ തിരിഞ്ഞു. നാട്ടുകാർ കുടുംബത്തിന് ഒപ്പവും. ഓഫീസ് ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ മർദിച്ചതിനും എതിരെ നൽകിയ പരാതിയിൽ പ്രതി അജ്മലിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിൽ ഉദ്യോഗസ്ഥർ അടങ്ങിയില്ല പകരം കുടുംബത്തെ വേട്ടയാടുന്ന പ്രതികാര നടപടി തുടർന്നു. വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കാൻ ഉപാധിവേണം എന്നായി കെഎസ്ഇബി. ഇനി ജീവനക്കാരെ മര്‍ദ്ദിക്കില്ലെന്ന ഉറപ്പുനല്‍കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. ഈ രേഖകളിൽ ഒപ്പുവെക്കാൻ കുടുംബം തയ്യാറായില്ല. ഇതോടെ കലക്ടർക്ക് മേൽ സമ്മർദ്ദം. മന്ത്രിയുടെ ഇടപെടൽ, വിഷയം കൂടുതൽസങ്കീർണ്ണമായി, ഇതോടെ പൊതുജന ഇടപെടൽ. പാർട്ടി പ്രവർത്തകരായ നാട്ടുകാർ കൂടി സർക്കാരിനെതിരെ തിരിഞ്ഞു. സംഭവം ദോഷംചെയ്യും എന്ന് മനസ്സിലാക്കിയ പാർട്ടിനേതൃത്വം പ്രശ്നം പരിഹരിക്കാൻ ഇടപെട്ടു. ഇതോടെയാണ് KSEB പത്തിമടക്കി പ്രശ്നം അവസാനിപ്പിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest