Trending News





കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ട് സ്ത്രീക്ക് ദാരുണ അന്ത്യം. രക്ഷാപ്രവർത്തനം വൈകിയതാണ് മരണകാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. ആളൊഴിഞ്ഞ കെട്ടിടം എന്ന നിലയിൽ തകർന്ന കെട്ടിടത്തിനടിയിൽ ആളുകൾ ഇല്ല എന്നായിരുന്നു ആദ്യ വിവരം. പിന്നീട് ആശുപത്രിയിൽ മകളുടെ ചികിത്സക്കെത്തിയ വീട്ടമ്മയെ കാണാനില്ല എന്ന പരാതിയിൽ മണിക്കൂറുകൾക്ക് ശേഷം രക്ഷാപ്രവർത്തനം ആരംഭിക്കുകയാണുണ്ടായത്. ജെ.സി.ബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഒരു മൃതദേഹം ലഭിച്ചത്. ആശുപത്രിയിലെ 13-ാം വാര്‍ഡിലെ രോഗിയുടെ ബന്ധു ബിന്ദുവിനെയായിരുന്നു കാണാതായതും അപകടത്തിൽ മരണം സംഭവിച്ചതും. 13, 14 വാര്‍ഡിലുള്ളവര്‍ പ്രാഥമിക കൃത്യങ്ങള്‍ക്കായി പോകുന്ന ശുചിമുറി കെട്ടിടമാണ് തകർന്നത്. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമായിരുന്നു ഇത്.
Also Read
കെട്ടിടം തകർന്ന് വീണതിന് ശേഷം രക്ഷാപ്രവർത്തനം ആരംഭിക്കാതെ മന്ത്രിമാർ നടത്തിയ പ്രതികരണം സർക്കാരിന് വിനയായി. ഉദ്യോഗസ്ഥർ നൽകിയ പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ കെട്ടടത്തിന് ഡിയിൽ ആരും കുടുങ്ങിയിട്ടില്ല എന്നും ആർക്കും ഒന്നും സംഭവിച്ചിട്ടില്ല എന്നുമാണ് മന്ത്രിമാരുടെ പ്രതികരണം. ആര്‍ക്കും ഗുരുതര പരിക്കുകള്‍ ഇല്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. മന്ത്രി വീണാ ജോര്‍ജ് സംഭവസ്ഥലത്തെത്തിയിട്ടും കാര്യത്തിന്റെ ഗൗരവം മനസ്സിലാകാതെ പ്രതികരണം നടത്തി. കെട്ടിടത്തിലെ ശുചിമുറിയ്ക്ക് ബലക്ഷയം ഉള്ളതിനാല്‍ പുതിയ കെട്ടിയം പണിയുകയും ബലക്ഷയം കണ്ട കെട്ടിടം അടച്ചിടുകയുമായിരുന്നുവെന്നാണ് സൂപ്രണ്ടിന്റെ പ്രതികരണം. എന്നാൽ നാട്ടുകാരുടെയും ചാണ്ടി ഉമ്മൻ എം.എൽ.എ യുടെയും സമ്മർദ്ദം കാരണം നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഒരു സ്ത്രീക്ക് ജീവൻ നഷ്ട്ടമായ ദുരന്തം പുറംലോകം അറിഞ്ഞത്. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Sorry, there was a YouTube error.