Categories
Gulf Kerala local news

കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം സെപ്റ്റംബർ 21 ന് ചെറുവത്തൂരിൽ; വിപുലമായ ഒരുക്കങ്ങളെന്ന് ഭാരവാഹികൾ; സംഘാടക സമിതി രൂപീകരിച്ചു

കാസറഗോഡ്: കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം ചെറുവത്തൂർ പൂമാല ഓഡിറ്റോറിയം സെപ്റ്റംബർ 21 ന് നടക്കും. കേരളത്തിലെ പ്രവാസികളുടെ കരുത്തുറ്റ പ്രസ്ഥാനമായ കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം 2026 ജനുവരി 23, 24 തിയ്യതികളിലായി മലപ്പുറത്ത് വെച്ച് നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഇതിന് മുന്നോടിയായി ജില്ലയിലെ യൂണിറ്റ്, വില്ലേജ്, ഏരിയ സമ്മേളനങ്ങൾ നടത്തി കഴിഞ്ഞു. ജില്ലാ സമ്മേളനം 2025 സെപ്റ്റംബർ 21 ന് ചേർവത്തൂർ ഏരിയയിൽ പൂമാല ഔഡിറ്റോറിയത്തിൽ വെച്ചാണ് നടക്കുക. സമ്മേളനം വിജയിപ്പിക്കാൻ വിപുലമായമായ സംഘാടക സമിതി രൂപീകരിച്ചു.

സംഘാടക സമിതി രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഒ.നാരായണൻ അധ്യക്ഷനായി. പ്രവാസി സംഘം ജില്ലാ സെക്രട്ടറി പി ചന്ദ്രൻ, സി.പി.ഐ.എം ഏരിയ സെക്രട്ടറി കെ ബാലകൃഷ്ണൻ, കയനി കുഞ്ഞിക്കണ്ണൻ, ടി.പി കുഞ്ഞബ്ദുള്ള, ഗംഗാദര വാരിയർ, എം.കെ നളിനാക്ഷൻ, പി.കെ പവിത്രൻ, എ.വി ദാമോദരൻ. ടി നാരായണൻ, പി.വി രാഘവൻ, പി.പി സുധാകരൻ, വിജയൻ പി.വി, കണ്ടതിൽ രാമചന്ദ്രൻ, സുമേഷ് കെ, കമലക്ഷൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ ബാലകൃഷ്ണനെ ചെയർമാനായും പി പി സുധാകരനെ കൺവീനറായും തെരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest