
കാഞ്ഞങ്ങാട്: മടിയൻ ശ്രീ അത്തിക്കൽ തറവാട് ആഭിമുഖ്യത്തിൽ തറവാട് കുടുംബത്തിൽപെട്ട എസ്.എസ്.എൽ.സി, പ്ലസ് ടു, മറ്റ് ഉന്നത വിജയികൾക്കും, മറ്റ് വിവിധമേഖലകളിൽ കഴിവ് തെളിയിച്ചവർക്കും അനുമോദനവും ഉപഹാര വിതരണവും നടത്തി. മുൻ എം.എൽ.എയും പൂരക്കളി അക്കാദമി ചെയർമനുമായ കെ.കുഞ്ഞിരാമൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. തറവാട് കമ്മിറ്റി പ്രസിഡന്റ് എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. തറവാട് അംഗവും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ എ. ദാമോദരൻ, അത്തിക്കൽ ഇളമ എ ഗംഗാധരൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. തറവാട് കമ്മിറ്റി സെക്രട്ടറി അഡ്വ എ .ഗംഗാദരൻ സ്വാഗതവും, ചന്ദ്രൻ കണ്ണാങ്കോട്ട് നന്ദിയും പറഞ്ഞു.
