
കാസറഗോഡ്: സംസ്ഥാനതലത്തിൽ ബിജെപി കണ്ണുവെച്ച കാസറഗോഡ് നഗരസഭയിൽ ഭരണം നിലനിർത്തി യു.ഡി.എഫ്. 39 വാർഡുകളിൽ 24 എണ്ണവും സ്വാന്തമാക്കിയാണ് മുസ്ലിം ലീഗ് കരുത്ത് കാട്ടിയത്. ബി.ജെ.പി 12 വാർഡുകളിലും സ്വാതന്ത്രന്മാർ 2 വാർഡുകളിലും വിജയിച്ചു. എൽ.ഡി.എഫ് ഒരുവാർഡിലാണ് വിജയിച്ചിരിക്കുന്നത്. മുസ്ലിം ലീഗിന് വലിയ ഭീഷണി ഉയർത്തിയ 25 ആം വാർഡ് ബാങ്കോട് ലീഗ് വിമതയെ വലിയ ഭീരിപക്ഷത്തിൽ മുസ്ലിം ലീഗിലെ ഷാഹിദ യൂസഫ് പരാജയപ്പെടുത്തി. ഇത് കൂടാതെ ഫിഷ് മാർക്കറ്റ് വാർഡിലെ വിജയവും ലീഗിന് ആശ്വാസം പകരുന്നതായി. സ്വതന്ത്രരായി മത്സരിച്ച ഹൊന്നമൂല വാർഡിലെ ശകീന മൊയ്‌ദീൻ. LIGHT HOUSE വാർഡിലെ കെ എൻ ഉമേശൻ എന്നിവരും വിജയിച്ചു. ചെന്നിക്കര എന്ന ഒരു വാർഡിൽ മാത്രമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വിജയം ഉറപ്പിക്കാനായത്.
