Categories
അജാനൂർ പാണന്തോട് നിർമ്മിച്ച പൊതു വ്യായാമ കേന്ദ്രം നാടിന് സമർപ്പിച്ചു; കാഞ്ഞങ്ങാട് MLA ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു
Trending News
ദില്ലി ചെങ്കോട്ടക്ക് സമീപം നടന്ന ഉഗ്ര സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പൊട്ടിത്തെറിച്ചത് ഐ 20 കാർ; സിഗ്നലിൽ എത്തിയപ്പോഴാണ് സംഭവം; കൂടുതൽ അറിയാം..
ഡൽഹി ചെങ്കോട്ടക്ക് സമീപം ഉഗ്ര സ്ഫോടനം; 9 പേർ കൊല്ലപ്പെട്ടു; രണ്ട് വാഹങ്ങൾ പൊട്ടിത്തെറിച്ചു; നിരവധിപേർക്ക് പരിക്ക്; രക്ഷ പ്രവർത്തനം തുടരുന്നു
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025; ജില്ലാതല മീഡിയാ റിലേഷൻസ് സമിതി രൂപീകരിച്ചു

കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിലെ പാണന്തോട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പൊതു വ്യായാമ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട് MLA ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. വിജയൻ അധ്യക്ഷനായി. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി. ശ്രീലത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. ഗീത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം.ജി.പുഷ്പ, ലക്ഷ്മി തമ്പാൻ, ഷക്കീല ബഷീർ, ആജാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം. ബാലകൃഷ്ണൻ, പി. മിനി, പൊതുപ്രവർത്തകരായ പി. കൃഷ്ണൻ, വി.സനൂപ്, അഡ്വക്കേറ്റ് പി. ഗിരീഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. ദാമോദരൻ സ്വാഗതം പറഞ്ഞു.
Also Read










