കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി പ്രിന്റേഴ്സ് ഡേ 2025 ആചരിച്ചു; എ.ഐ ക്ലാസും ആദരവും മൈൻഡ് ആൻഡ് മാജിക് പരിപാടിയും നടന്നു

You are currently viewing കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി പ്രിന്റേഴ്സ് ഡേ 2025 ആചരിച്ചു; എ.ഐ ക്ലാസും ആദരവും മൈൻഡ് ആൻഡ് മാജിക് പരിപാടിയും നടന്നു

കാഞ്ഞങ്ങാട്: കേരള പ്രിന്റേഴ്സ് അസോസിയേഷൻ (കെ.പി.എ) കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിത ദിനമായ നവംബർ ഏഴിന് പ്രിന്റേഴ്സ് ഡേ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് എ.ഐ ക്ലാസും ആദരവും മൈൻഡ് ആൻഡ് മാജിക് പരിപാടിയും നടന്നു. കുശവൻ കുന്ന് റോട്ടറി സെന്ററിൽ നടന്ന പരിപാടി കെ.പി.എ കാസർഗോഡ് ജില്ലാ പ്രസിഡണ്ട് ടി.പി അശോക് കുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.എ കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് ജിത്തു പനയാല്‍ അധ്യക്ഷത വഹിച്ചു. കെ.പി.എ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സിബി കൊടിയം കുന്നേൽ പ്രിന്റേഴ്സ് ഡേ സന്ദേശം നൽകി. ചടങ്ങിൽ വച്ച് എ.ഐ.എഫ്.എം.പി ദേശീയ ഉപാധ്യക്ഷൻ മുജീബ് അഹമ്മദിനെയും കെ.പി.എ സംസ്ഥാന സെക്രട്ടറി എം ജയറാമിനെയും ആദരിച്ചു.

കെ.പി.എ കാസർഗോഡ് ജില്ലാ സെക്രട്ടറി റെജി മാത്യു, സംസ്ഥാന കമ്മിറ്റി അംഗം എൻ കേളു നമ്പ്യാർ, കാഞ്ഞങ്ങാട് മേഖല നിരീക്ഷകൻ വേണുഗോപാല എന്നിവർ ആശംസകൾ നേർന്നു. കെ.പി.എ കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി ശശി തൊട്ടിയിൽ സ്വാഗതവും ട്രഷറർ കെ. റീജിത്ത് നന്ദിയും പറഞ്ഞു. തുടർന്ന് എ.ഐ നമ്മുടെ തൊഴിലിടങ്ങളിൽ എന്ന വിഷയത്തിൽ മൊയ്തു ഐലിഡിന്റെയും ജി.എസ്.ടി ആൻഡ് ഐ.ടി.ആർ ഫില്ലിംഗ് അവയർനസ് എന്ന വിഷയത്തിൽ ജി.എസ്.ടി കൺസൾട്ടന്റ് അഡ്വക്കേറ്റ് മനോജ് കുമാറിൻ്റെയും ക്ലാസ്സും മെന്റലിസ്റ്റ് സുരേഷ് നാരായണൻ്റെ മൈൻഡ് ആൻഡ് മാജിക് എന്ന പരിപാടിയും നടന്നു.

0Shares